ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാൻ പ്രഖ്യാപിച്ച സമയത്ത് തീയേറ്ററുകളിൽ എത്തില്ലെന്ന് റിപ്പോർട്ട്. ചിത്രം 2023 ജൂൺ 2 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ താമസം നേരിടുന്നത് മൂലം ചിത്രം തീയേറ്ററുകളിൽ എത്താൻ വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഇനിയും പൂർത്തിയായിട്ടില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഈ വർഷം ഒക്ടോബറിൽ മാത്രമായിരിക്കും തീയേറ്ററുകളിൽ എത്തുക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജവാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ജവാനിലെ നായിക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലെത്തുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്‍ക്കാണ് ‍ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം.


ALSO READ: Jawan Movie: 'പഠാൻ' വിജയത്തിനിടെ 'ജവാന്‍' സെറ്റില്‍ തിരിച്ചെത്തി ഷാരൂഖ് ഖാൻ


ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രമെത്തും. 2023 ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്തേക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായ പഠാൻ തിയേറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.