സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന 'ജവാനും മുല്ലപ്പൂവും' എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 4 മ്യൂസിക്കിന്റെ  സംഗീത സംവിധാനത്തിൽ  ബി.കെ ഹരിനാരായണന്റെ വരികൾക്ക് കെ.എസ് ചിത്രയാണ് ഈണം നൽകിയിരിക്കുന്നത്. 'ജവാനും മുല്ലപ്പൂവും' എന്ന ചിത്രത്തിലെ "മുറ്റത്തെ മുല്ല" എന്ന ഗാനം ഒരു നാട്ടിൻപുറത്തെ കഥ പറയുന്ന രീതിയിലുള്ള  കലാലയ ജീവിതം ഓർമ്മപ്പെടുത്തുന്ന പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചർ എന്ന കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രീ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ: Vivaha Avahanam : "നീഹാരം പോൽ"; നിരഞ്ജ് മണിയൻ പിള്ള രാജുവിന്റെ വിവാഹ ആവാഹനത്തിലെ പുതിയ ഗാനം എത്തി, ചിത്രം നവംബർ 18 ന് തീയേറ്ററുകളിൽ എത്തും


ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, സംഗീതം: 4 മ്യൂസിക്സ് ആൻഡ് മത്തായി സുനിൽ, ഗാനരചന: ബി.കെ ഹരിനാരായണൻ ആൻഡ് സുരേഷ് കൃഷ്ണൻ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.