അങ്ങിനെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബേസിൽ ജോസഫ്-ദർശന രാജേന്ദ്രൻ ചിത്രം ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തി ഹോട്ട് സ്റ്റാറിൽ ചൊവ്വാഴ്ച അർധ രാത്രിയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൻറെ ഒടിടി റിലീസിനായി പ്രേക്ഷകർ  കാത്തിരിക്കുകയായിരുന്നു. ഒക്ടോബർ 28-നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ബോക്സോഫീസിൽ ബ്ലോക് ബസ്റ്റർ ഹിറ്റായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വിവാഹ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.കോമഡി എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രം കൂടിയാണിത്.വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിത്.ജയ ജയ ജയ ജയ ഹേയുടെ  ട്രെയ്‌ലറും  ടീസറും വൻ ശ്രദ്ധ നേടിയിരുന്നു. 


ALSO READ: Jaya Jaya Jaya Jaya Hey OTT : ജയ ജയ ജയ ജയ ഹേ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?


സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.


 



ബേസിൽ ജോസഫിന്റെ ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''.  ചിത്രത്തിന്റെ പേര് തന്നെ കൗതുകവും രസകരവുമായതാണ്.   ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് വെച്ച് നടത്തിയിരുന്നു. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.