Jaya jaya jaya jaya hey: ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി `ജയ ജയ ജയ ജയ ഹേ`; ബേസിൽ ചിത്രം 28ന് തിയേറ്ററുകളിലേക്ക്
`ജയ ജയ ജയ ജയ ഹേ`യുടെ ടീസറും ചിത്രത്തിലെ ഗാനങ്ങളും ഒക്കെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കാറ്റാണ് ജയ ജയ ജയ ജയ ഹേയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പുതിയ പോസ്റ്ററിനൊപ്പമാണ് സെൻസർ ബോർഡിൽ നിന്നും ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറും അതിലെ ഗാനവുമൊക്കെ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തീം സോങ്ങ് ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഗാനം ട്രെൻഡിങ്ങിൽ നിൽക്കുന്നത്. റീൽസിലും മറ്റുമായി ഇപ്പോൾ ഈ ഗാനവും ഡാൻസ് സ്റ്റെപ്പുമാണ് തരംഗമാകുന്നത്.
ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. കോമഡി എന്റർടെയ്നർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്.
Also Read: Mike Movie OTT Update: അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം?
വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിന്റെയും ദർശനയുടെയും ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...