`അതെന്നാ മുഖം കണ്ടിട്ട് യൂദാസിനെ പോലെയാണോ` ഈശോ ഒഫീഷ്യൽ ടീസർ എത്തി
സുനീഷ് വാരനാടിൻറെ രചനയിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമ്മിക്കുന്നത്
ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രത്തിനെതിരെ നിയമനടപടികൾ വരെ ഉണ്ടായിരുന്നു.
സുനീഷ് വാരനാടിൻറെ രചനയിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യയെ കൂടാതെ നമിതാ പ്രമോദ്, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
നാദിർഷയാണ് ചിത്രത്തിൻറെ സംഗീതം. പിന്നണി ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ഒറ്റ നോട്ടത്തിൽ ത്രില്ലർ ടച്ചോടെയാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്.
അതേസമയം ചിത്രത്തിൻറെ റിലീസ് തീയ്യതി ഇപ്പോഴും വ്യക്തമല്ല. വിഷു ചിത്രങ്ങളുടെ പട്ടികയിൽ ഈശോ എന്ന് ആദ്യം ചില സൂനകൾ വന്നിരുന്നെങ്കിലും സ്ഥിരീകരണം അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA