Kochi : ജീത്തു ജോസഫ് - ആസിഫ് അലി കൂട്ടുക്കെട്ടിലെത്തുന്ന ചിത്രം കൂമന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ദുരൂഹത ഉണർത്തുന്ന തരത്തിലാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.  മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ചിത്രം ട്വൽത്ത് മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന കെ ആർ കൃഷ്‌ണകുമാർ തന്നെയാണ് കൂമന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.



ആസിഫ് അലിയും, ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൂമനുണ്ട്. ചിത്രത്തിൻറെ ഷൂട്ടിങ് ഫെബ്രുവരി 20 നാണ് ആരംഭിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി രഞ്ജി പണിക്കരും എത്തുന്നുണ്ട്.


ALSO READ: Valimai : കാത്തിരിപ്പുകൾക്കൊടുവിൽ അജിത്തിന്റെ "വലിമൈ" ഫെബ്രുവരിയിലെത്തുന്നു; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു


ചിത്രം നിർമ്മിക്കുന്നത് ആൽവിൻ ആന്റണിയാണ്. ചിത്രത്തിൻറെ സംഗീത സംവിധയകൻ വിഷ്ണു ശ്യാമുമാണ്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് വി എസ് വിനായകും പ്രൊജക്റ്റ് ഡിസൈൻ ഡിക്സണ്‍ പൊടുത്താസുമാണ് നിർവഹിക്കുന്നത്. പൊള്ളാച്ചി, മറയൂര്‍ എന്നിവടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.


ALSO READ: Veeramae Vaagai Soodum | വിശാലിൻ്റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 മുതൽ തീയറ്ററുകളിൽ


അതേസമയം ട്വൽത് മാന്റെ (Twelfth Man) നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  ചിത്രത്തിൽ ആകെ 14 അഭിനേതാക്കള്‍ മാത്രമാണ് ഉള്ളത്. ഒരു ദിവസത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്ന സംവിധായകൻ ജിത്തു ജോസഫ് മുമ്പ് തന്നെ പറഞ്ഞിരുന്നു.  ട്വൽത് മാൻ അൺവീലിങ് ദി ഷാഡോസ് എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.