Mumbai : രണ്ട് വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങൾ റിലീസാകുന്ന സാഹചര്യത്തിൽ ബോളിവുഡ് ചിത്രം ജേഴ്സിയുടെ റിലീസ് മാറ്റി വെച്ചു. ഏപ്രിൽ 13, 14 തീയതികളിൽ ബീസ്റ്റ്, കെജിഎഫ്2 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ജേഴ്സിയുടെ റിലീസ് മാറ്റി വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 14 ന് റിലീസ് ചെയ്യാനിരുന്ന ഷാഹിദ് കപൂർ ചിത്രമാണ് ജേഴ്‌സി. ചിത്രം ഇനി ഏപ്രിൽ 22 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

തെന്നിന്ത്യൻ ചിത്രങ്ങളുടെ വിപണി ഇന്ത്യ ഒട്ടാകെ വളരുന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് സിനിമ നിരീക്ഷകരുടെ അഭിപ്രായം. ബാഹുബലി, ബാഹുബലി 2, കെജിഎഫ്, ആർആർആർ എന്നീ ചിത്രങ്ങൾക്ക് ഇന്ത്യക്കകത്തും, പുറത്തുമുള്ള വിപണിയിൽ വമ്പൻ വിജയം നേടാൻ കഴിഞ്ഞതും തെന്നിന്ത്യൻ ചിത്രങ്ങളുടെ വിപണി വ്യാപിക്കുന്നതിന്റെ തെളിവാണ്. 


ALSO READ: Thalaivar 169 : ബീസ്റ്റിന് ശേഷം രജനിക്കൊപ്പം നെൽസന്റെ 'തലൈവര്‍ 169' എത്തുന്നു; ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കും


സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജേഴ്സി. ഇത് അഞ്ചാം തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുന്നത്. മൃണാൽ ഠാക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാനി നായകനായി എത്തിയ ചിത്രം ജേഴ്സിയുടെ തന്നെ റീമേക്കാണ് ഈ ഷാഹിദ് കപൂർ ചിത്രം. തെലുങ്ക് സംവിധായകനായ  ഗൗതം തിണ്ണനുറി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജേഴ്‌സി.


അല്ലു അരവിന്ദാണ് ചിത്രം നിർമ്മിക്കുന്നത് . ദിൽ രാജു, എസ് നാഗ വംശി, അമൻ ഗിൽ എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിനെ കൂടാതെ മൃണാൾ താക്കൂർ, പങ്കജ് കപൂർ, ഗീതിക മെഹന്ദ്രു, രുദ്രാഷിഷ് മജുംദേർ, റോണിത് കമ്ര, പാലക് സിങ്, ശിശിർ ശർമ്മ, ശിവം ശർമ്മ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.