Jigarthanda Double X OTT Release : കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് 'ജി​ഗർതണ്ട ഡബിൾ എക്സ്'. തിയറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം  ലഭിച്ച ചിത്രം നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു. തിയറ്ററിലെ തേരോട്ടത്തിന് ശേഷം ജി​ഗർതണ്ട ഡബിൾ എക്സ് ഇനി ഒടിടിയിലേക്കെത്തുകയാണ്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഈ എട്ടാം തീയതി നെറ്റ്ഫ്ലിക്സിലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങുന്നത്.  നവംബർ 10നാണ് ജി​ഗർതണ്ട ഡബിൾ എക്സ് തിയേറ്ററുകളിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ് ജെ സൂര്യയും രാഘവ ലോറൻസും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കാർത്തിക സുബ്ബരാജിന്റെ ട്രെൻഡ് സെറ്റ് ചിത്രമായ ജിഗർതണ്ടയുടെ സീക്വെൽ പോലെയാണ് മറ്റൊരു പ്ലോട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്ന. മാസ് കൊമേർഷ്യൽ രംഗങ്ങൾക്കൊപ്പം വ്യക്തമായ രാഷ്ട്രീയവും ജി​ഗർതണ്ട ഡബിൾ എക്സ് മുന്നോട്ട് വെക്കുന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. മലയാളി താരം നിമിഷ സജയൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


ALSO READ : Malaikottai Vaaliban : 'ഇനി കാണാൻ പോകുന്നതാണ് സത്യം'; മോഹൻലാലിന്റെ മാറ്റൊരു അവതാരം പിറവി... മലൈക്കോട്ടൈ വാലിബൻ ടീസർ



സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിരു ആണ് ഛായാഗ്രഹകൻ. ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ.  തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്റ്റോണ് ബെഞ്ച് ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 


 

ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.