സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനി നിർമ്മാണം വഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ രചിച്ചത്. തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ആസിഫ് അലി-ജിസ് ജോയ്-ബിജു മേനോൻ ചിത്രം 'തലവൻ'ന്റെ വിജയാഘോഷം ആസിഫ് അലിയുടെ ഈ പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ 'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് നിർമ്മിക്കുന്നത്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന 'ആനന്ദ് ശ്രീബാല'ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അനശ്വര രാജനും മനോജ് കെ ജയനുമാണ് അവതരിപ്പിക്കുന്നത്.  


ALSO READ: ''സിംഹക്കൂട്ടിൽ ചാക്കോച്ചൻ''; ​'ഗർർർ' സിനിമയിലെ രസകരമായ വീഡിയോ ​ഗാനമെത്തി


ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി  കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ്വ ടക്കേവീട്, ജിനു അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy