ദിലീഷ് പോത്തൻ 15 ലക്ഷത്തിന് കുളം കുഴിച്ചു, എം.എൽ.എ ഫണ്ടിലാണോ? എന്ന് ആരാധകർ
ചിത്രത്തിൻറെ കഥാഗതിയെ നിർണ്ണയിക്കുന്ന പലഭാഗങ്ങളും കുളവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്
ഒരു കുളം കുഴിക്കാൻ എത്ര രൂപയാവും? അല്ലെങ്കിൽ എത്ര സമയം കൊണ്ട് നിങ്ങളൊരു കുളം കുഴിക്കും. സംഭവം ഒരു നിസ്സാര ചോദ്യമാണെങ്കിലും ദിലീഷ് പോത്തൻ ഒരു കുളം കുഴിച്ചു. ചിലവായത് 15 ലക്ഷ രൂപയും. സംഭവം ഒരു അഭിമുഖത്തിൽ ദിലീഷ് പറഞ്ഞതാണെങ്കിലും ഹിറ്റായത് ആ 15 ലക്ഷമാണ്.
അപ്പോൾ പറഞ്ഞ് വന്നത് പോത്തൻറെ പുത്തൻ ചിത്രം ജോജിക്കായി (Joji Film) നിർമ്മിച്ച കുളത്തിനെ പറ്റിയാണ്. ഒരു ഒാൺലൈൻ മാധ്യമത്തിൻറെ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ജോജിയിൽ നിർമ്മിച്ച കുളത്തിൻറെ പിന്നിലുള്ള ചില രഹസ്യങ്ങൾ പറഞ്ഞത്. ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർണ്ണമായും പത്തനംത്തിട്ട എരുമേലിയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. ഇതിനായി കണ്ടെത്തിയ വീട്ടിൽ കുളമുണ്ടായിരുന്നില്ല വീട്ടുകാരിൽ നിന്നും അനുവാദം വാങ്ങിയാണ് പിന്നീട് കുളം കുത്തി കല്ലു കെട്ടി പൊക്കിയത്.
ALSO READ: വീണ്ടും വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിലും ദിലീഷ് പോത്തുനും ശ്യാം പുഷ്ക്കരനും എത്തുന്നു, ജോജി ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും, ആദ്യ ടീസർ പുറത്തിറങ്ങി
ചിത്രത്തിൻറെ കഥാഗതിയെ നിർണ്ണയിക്കുന്ന പലഭാഗങ്ങളും കുളവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. 15ലക്ഷത്തോളം കുളത്തിന് ചിലവായെന്ന് പറഞ്ഞതോടെ ആരാധകരും കമൻറുമായെത്തി. അതെന്താ എം.എൽ.എ (MLA) ഫണ്ടിൽ നിർമ്മിച്ച കുളമാണോ അതെന്നായിരുന്നു ചോദ്യം.
ALSO READ: Adipurush:ആദിപുരുഷിൽ കൃതി സനോണും,സണ്ണി സിങ്ങും, റിലീസ് അടുത്ത വർഷം ആഗസ്റ്റിൽ
ആമസോണിൽ പ്രൈമിൽ റിലീസായ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ശ്യാം പുഷ്കരൻറെ തിരക്കഥയിൽ ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ് ഫാസിലിനെ കൂടാതെ ഉണ്ണിമായ പ്രസാദ്,ബാബുരാജ്,ബേസിൽ ജോസഫ്,ഷമ്മി തിലകൻ,കെ.ജി ഐസക്ക്,ജോജി മുണ്ടക്കയം,ധനീഷ് എ.ബാലൻ,രഞ്ചിത്ത് ഗോപാലി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...