കൊച്ചി :  ഇപ്പോൾ അവൻ എന്റെ സോളമനാണ് എന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ലാൽ ജോസ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന് നന്ദി അറിയിച്ച് നടൻ ജോജു ജോർജ്. സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തെ കുറിച്ച് ലാൽ ജോസ് ഇട്ട പോസ്റ്റിനാണ് ജോജു നന്ദി അറിയിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ ഈ വാക്കുകൾ തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണെന്നാണ് ജോജു ജോർജ് പറയുന്നത്. ആദ്യമായി തന്റെ അഭിനയം നാച്ചുറലാണെന്നും, ചെയ്യുന്നത് നല്ലതാണെന്നും ആദ്യം പറഞ്ഞത് ലാൽ ജോസ് ആണെന്നും ജോജു ജോർജ് ഓർമ്മിക്കുന്നുണ്ട്. അതിനോടൊപ്പം ഞാൻ എന്ന നടന്റെ അടിത്തറയാണ് ലാൽ ജോസ് എന്ന സംവിധായകനെന്നും നടൻ ജോജു ജോർജ് പറയുന്നുണ്ട്. ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലാൽ ജോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 


പട്ടാളം മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് ജോജുവുമായുള്ള ആത്മബന്ധം. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എത്തുമ്പോൾ അവനൊരു പുള്ളിപ്പുലിയായി. പടി പടിയായി വളർന്നതിന്റെ കരുത്തുണ്ട് അവന്റെ പ്രതിഭക്ക്. Now he is my SOLOMON 


ALSO READ: Solomante Theneechakal movie: വീണ്ടുമൊരു ​ഗംഭീര പ്രകടനവുമായി ജോജു; സോളമന്റെ തേനീച്ചകളിലെ 'സോളമൻ', ക്യാരക്ടർ ടീസർ


ജോജു ജോർജിന്റെ വാക്കുകൾ 


ലാൽ ജോസ് സാറിന്റെ ഈ സ്റ്റേറ്റ്മെന്റ് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു അവാർഡാണ്. അത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് കാരണം സാറിന്റെ ഒരുപാട് പടങ്ങളിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. ചെറിയ വേഷങ്ങളിൽ ചെയ്ത് തുടങ്ങി അതിൽ നിന്ന് സാർ എനിക്ക് വലിയ വേഷങ്ങൾ തന്നു. അതിൽ നിന്ന് ഇന്ന് ആ സാറിന്റെ പടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം ചെയ്തു. ആദ്യമായിട്ട് നീ ചെയ്യുന്നത് നാച്ചുറലാണെന്നും, നീ അഭിനയിക്കുന്ന രീതി നല്ലതാണെന്നും പട്ടാളത്തിൽ വെച്ച് ലാൽ സാർ എല്ലാവരുടെയും മുമ്പിൽ വെച്ച് പറഞ്ഞു. അതൊക്കെ എനിക്ക് ഭയങ്കര ഓർമ്മയുണ്ട്. അതൊരു വലിയ സ്റ്റേറ്റ്മെന്റ് ആയിരുന്നു. ഞാനെന്ന് പറഞ്ഞ നടന്റെ വലിയൊരു അടിത്തറയാണ് ലാൽ ജോസ് എന്ന സംവിധായകൻ. അദ്ദേഹത്തിൻറെ ഈ വാക്കുകളുടെ പേരിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി.


ആഗസ്റ്റ് 18 നാണ് സോളമന്റെ തേനീച്ചകൾ തീയേറ്ററുകളിൽ എത്തുന്നത്.  നായിക നായകൻ എന്ന റിയാലിറ്റി ഷോയുടെ വിജയികളായ ദർശന, വിൻസ് അലോഷ്യസ്, ശംഭു, ആഡിസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശി കുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലാല്‍ ജോസും വിദ്യാസാഗറും പത്ത് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകൾ. ചിത്രത്തിലെ വിരൽ തൊടാതെ എന്ന ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പാട്ടിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.