ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ എന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമട. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. ചിത്രത്തിന്റെ ഏറെ ദുരൂഹത നിറഞ്ഞ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പുലിമടയുടെ ടീസറിൽ ജോജുവും ഐശ്വര്യയും മാത്രമാണ് ഉള്ളത്. വിവാഹ വേഷത്തിൽ നിൽക്കുന്ന ജോജുവിനോട് ഒരു മുറിയിൽ നിന്ന് സംസാരിക്കുകയാണ് ഐശ്വര്യ. ചുവന്ന കണ്ണുകളോടെ ഐശ്വര്യയെ അടിമുടി നോക്കുന്ന ജോജു ഒരിക്കൽക്കൂടി തന്റെ അഭിനയ മികവ് ഉയർത്തിക്കാട്ടിയിരിക്കുകയാണ്. എഴുത്തുകാരനും സംവിധായകനുമായ എ കെ സാജൻ കഥയും തിരക്കഥയും എഡിറ്റിംഗും ഒരുപോലെ കൈകാര്യം ചെയ്ത ചിത്രം കൂടിയാണ് പുലിമട. 


ALSO READ: രജനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച് പ്രമുഖ നടൻ! ഇതാണ് കാരണം..!


പോലീസ് കോൺസ്റ്റബിളായ 'വിൻസന്റ് സ്‌കറി'യ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. വിൻസന്റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് 'പുലിമട' എന്ന ചിത്രം വരച്ചുകാട്ടുന്നത്. സെന്റ് ഓഫ് എ വുമൺ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം ചിത്രത്തിൽ അല്ലാതെ ക്യാമറ കൈകാര്യം ചെയ്യുന്നു എന്ന സവിശേഷതയുമുണ്ട്. 



ജോജുവിനെയും ഐശ്വര്യയെയും കൂടാതെ ചെമ്പൻ വിനോദ് ജോസ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജോണി ആന്റണി, ജിയോ ബേബി, കൃഷ്ണപ്രഭ, അബിൻ ബിനോ, പോളി വത്സൻ, സോന നായർ, ജോളി ചിറയത്ത്, ഷിബ്ല, ബാലചന്ദ്ര മേനോൻ, അബു സലിം എന്നിവരും അഭിനയിക്കുന്നുണ്ട്. 


പശ്ചാത്തല സംഗീതം - അനിൽ ജോൺസൺ, എഡിറ്റർ - എ.കെ. സാജൻ; പ്രൊഡക്ഷൻ ഡിസൈനർ - വിനേഷ് ബംഗ്ലാൻ, ആർട്ട്‌ - ജിത്തു സെബാസ്റ്റ്യൻ; മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് - അനൂപ് ചാക്കോ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് ഓൾഡ്മങ്ക്സ്. മാർക്കറ്റിംഗ് പ്ലാനിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, വിതരണം- ആൻ മെഗാ മീഡിയ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.