JSK Movie : സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടു; ഷൂട്ടിങ് ആരംഭിച്ചു
സത്യം എപ്പോഴും ജയിക്കും (ട്രൂത്ത് ഷാൾ പ്രീവെയിൽ) എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്.
സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ജെഎസ്കെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സത്യം എപ്പോഴും ജയിക്കും (ട്രൂത്ത് ഷാൾ പ്രീവെയിൽ) എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 255ാമത് ചിത്രമാണിത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാം ചെയ്യുന്നത്. കോസ്മോസ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഇന്ന്, നവംബർ 7 ന് ആരംഭിച്ചു.
'മേ ഹൂം മൂസ' ആണ് സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. ജിബു ജേക്കബ് സംവിധാനംം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. വിഷ്‍ണുനാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ടൈറ്റിൽ കഥാപാത്രമായ മൂസയായാണ് സുരേഷ് ഗോപി ഈ ചിത്രത്തിലെത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം. സുരേഷ് ഗോപി ഒരു മുൻ പട്ടാളക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.
ALSO READ: Suresh Gopi Movie: "സത്യം എപ്പോഴും ജയിക്കും!", സുരേഷ് ഗോപിയുടെ 255ാമത് ചിത്രം പ്രഖ്യാപിച്ചു
സെപ്റ്റംബർ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്തത്. എഴുപത്തിയഞ്ച് ദിവസത്തോളമാണ് സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നത്. കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. പാപ്പന്റെ വിജയത്തിന് പിന്നാലെ എത്തിയ സുരേഷ് ഗോപി ചിത്രമായിരുന്നു മേ ഹൂം മൂസ.
ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് സിനിമ അവതരിപ്പിച്ചത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...