Jyothika Workout Video: ജ്യോതികയുടെ പുത്തൻ വർക്കൗട്ട് വീഡിയോ വൈറലാകുകയാണ്.  ഈ വീഡിയോ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തലകുത്തി നിന്ന് കഠിന വർക്കൗട്ട് ചെയ്യുന്ന ജ്യോതികയെ.  താരം ഈ വീഡിയോ പങ്കിട്ടിരിക്കുന്നത് 'MOM തിരിച്ചിട്ടാല്‍ WOW' എന്ന ക്യാപ്ഷ്യനോടെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതം; കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന അന്തരിച്ചു


വീഡിയോയ്ക്ക് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.  അതിൽ മാളവിക മേനോൻ, സാധിക വേണുഗോപാൽ, ഗായത്രി ശങ്കർ എന്നവരും ഉൾപ്പെടും. ഈ വീഡിയോയ്ക്ക് ഇതുവരെ 1.5 M വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. തന്റെ വിശേഷങ്ങളെല്ലാം ജ്യോതിക ആരാധകരുമായി പങ്കിടാറുമുണ്ട്. നേരത്തേയും ജ്യോതിക തന്റെ വർക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു.  വീഡിയോ കാണാം...


Also Read: Surya Favourite Zodiacs: സൂര്യന്റെ പ്രിയ രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?


 



Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


സൂര്യയും ജ്യോതികയും കുടുംബത്തോടൊപ്പം കഴിഞ്ഞ മാസം മുംബൈയിലേക്ക് താമസം മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 70 കോടി ചിലവഴിച്ച് സൂര്യ ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും മക്കള്‍ രണ്ടു പേരേയും മുംബൈയിലെ സ്‌കൂളില്‍ ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. ഇതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം കൂടി പരിഗണിച്ചാണ് ഈ മാറ്റം എന്നായിരുന്നു പുറത്തുവന്ന വാർത്ത. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.