റോയ്സ്, ഡേവിഡ്, റീതു... ആരാണിവർ? പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല'യുടെ ട്രെയിലർ എത്തിയിരിക്കുന്നത്. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കാൻ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതാണ് ട്രെയിലർ. ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ റോയ്സ് തോമസ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഡേവിഡ് കോശിയായി ഫഹദ് ഫാസിൽ എത്തുന്നു. റീതുവായെത്തുന്നത് ജ്യോതി‍ർമയി, ബിജുവായെത്തുന്നത് ഷറഫുദ്ദീൻ, രെമയായെത്തുന്നത് ശ്രിന്ദ, മീരയായെത്തുന്നത് വീണ. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.


ALSO READ: 'മറവികളെ...' 'ബോഗയ്‌ന്‍വില്ല'യിലെ ലിറിക്ക് വീഡിയോ; ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിൽ


കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് അമൽ നീരദ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾ യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോൾ എത്തിയിരിക്കുന്ന ട്രെയിലർ ഒരു വേൾഡ് ക്ലാസ് സിനിമയായിരിക്കും 'ബോഗയ്‌ന്‍വില്ല' എന്ന പ്രതീക്ഷ നൽകുന്നതാണ്.



അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് 'ബോഗയ്‌ന്‍വില്ല' എന്ന ചിത്രം നിർമിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ. സൗണ്ട് ഡിസൈൻ: തപസ് നായക്. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്.


അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ. ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ. സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യു. പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം. പിആർഒ: ആതിര ദിൽജിത്ത്. പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.