മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കാതൽ ദി കോറിന് റിലീസിന് തൊട്ടുമുമ്പായി തിരിച്ചടി. നാളെ കഴിഞ്ഞ നവംബർ 23ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി. ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് കാതലിന് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ചിത്രത്തിലെ ഉള്ളടക്കമാണ് കാതിലിന് ഈ രാജ്യങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ മോഹൻലാലിന്റെ മോൺസ്റ്റർ എന്ന ചിത്രത്തിനും സമാനമായി വിലക്ക് നേരിട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മമ്മൂട്ടി തന്റെ കരിയറിലെ ഇമേജ് ബ്രേക്കിങ് കഥാപാത്രപത്തെയാകും കാതലിൽ അവതരിപ്പിക്കുകയെന്നും ചിത്രത്തിൽ മെഗാതാരം ഒരു സ്വവർഗനുരാഗിയാണെന്നുള്ള ചർച്ചകളും നിലനിൽക്കുന്നുണ്ട്. നേരത്തെ മമ്മൂട്ടിയുടെ തന്നെ പുഴു എന്ന സിനിമയുടെ റിലീസിന് മുമ്പും സമാനമായ ചർച്ചകൾ നിലനിന്നിരുന്നു. പുഴുവിൽ മമ്മൂട്ടി ഒരു പീഢോഫൈൽ (കുട്ടികളിൽ രതിസുഖം കണ്ടെത്തുന്നവർ) ആണെന്നുള്ള ചർച്ച നിലനിന്നിരുന്നു. അതേസമയം ചിത്രത്തിന്റെ യുഎഇയിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.


ALSO READ : Dance Party Movie : ഇനി തീയേറ്ററുകളിൽ 'ഡാൻസ് പാർട്ടി'; ഡിസംബർ ഒന്നിന് ചിത്രം റിലീസാകും


ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഒമനയെന്ന മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക ഈ ചിത്രത്തിൽ എത്തുക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതൽ എന്ന സിനിമ ഒരുക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ.


ചിത്രത്തിൽ മമ്മൂട്ടി നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 


അദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സാലു കെ തോമസാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. മാത്യുസ് പുളിക്കാനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ഫ്രാൻസിസ് ലൂയിസാണ് കാതലിന്റെ എഡിറ്റർ. ഷാജി നടുവിലാണ് ചിത്രത്തിന്റെ കല സംവിധായകൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.