Jeo Baby Farook College Issue : കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയനെതിരെ മമ്മൂട്ടി ചിത്രം കാൽൽ സിനിമയുടെ സംവിധായകൻ ജിയോ ബേബി. ഫാറൂഖ് കോളേജിന്റെ പരിപാടിക്കായി തന്നെ വിളിച്ച് വരുത്തിയതിന് ശേഷം മുൻകൂട്ടി അറിയിക്കാതെ പരിപാടി റദ്ദാക്കിയെന്ന് സംവിധായകൻ പറയുന്നു. പരിപാടി റദ്ദാക്കിയതിന്റെ കാരണം എന്താണെന്ന് അറിയിച്ചുകൊണ്ട് ഫാറൂഖ് കോളേജിന്റെ വിദ്യാർഥി യൂണിയൻ നൽകിയ വിശദീകരണത്തിനെതിരെ സംവിധായകൻ തുറന്നടിച്ചിരിക്കുന്നത്. തന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരെയാണെന്നാണ് വിദ്യാർഥി യൂണിയൻ മറുപടി നൽകിയിരിക്കുന്നതെന്ന് ജിയോ ബേബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഫാറൂഖ് കോളേജിൽ പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറുഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല" എന്നാണ് സംഭവത്തിൽ ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ ജിയോ ബേബിക്ക് കത്തിലൂടെ മറുപടി നൽകിയത്.


ALSO READ : Cyber Attack: 'മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു'; ജാമ്യത്തിൽ വിട്ടയച്ച പ്രതി കുറ്റകൃത്യം തുടരുന്നുവെന്ന് നടി പ്രവീണ


എന്നാൽ സംഭവത്തെ തുടർന്ന് താൻ അപമാനിതനായെന്നും കോളേജിന്റെ മാനേജ്മെന്റ് ഇത് സംബന്ധിച്ച് മറുപടി നൽകണമെന്നും ജിയോ ബേബി വീഡിയോയിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം താൻ നിയമനടപടി സ്വീകരിക്കും. ഈ വീഡിയോ തന്റെ പ്രതിഷേധമാണ്. ഇത്തരത്തിലുള്ള ഒരു വിദ്യാർഥി യൂണിയൻ എന്താശയമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും ജിയോ ബേബി തന്റെ വീഡിയോ പറഞ്ഞു.



ജിയോ ബേബി വീഡിയോയിൽ പറയുന്നത് ഇങ്ങനെ


എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാൻ ഈ വീഡിയോയിൽ വന്നത്. അതായത് ഡിസംബർ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന സ്ബടിറ്റിൽ പൊളിറ്റിക്സ് ഓഫ് മലയാളം സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടിയിൽ എന്നെ അവർ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാൻ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തെന്ന്. പരിപാടി കോർഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവർക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോൾ, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാൻ പ്രിൻസിപ്പലിന് ഈ മെയിൽ ആയച്ചു. പരിപാടി ക്യാൻസൽ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. വാട്സാപ്പിലും മെസേജ് അയച്ചു. അതിന് ഇതുവരെ മറുപടി ഇല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ, അതായത് ഫറൂഖ് കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു. അതിൽ എഴുതിയിരിക്കുന്നത്- "ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല", എന്നാണ്. അതായത് എന്റെ ധാർമിക മൂല്യങ്ങൾ പ്രശ്നമാണെന്നാണ് സ്റ്റുഡൻസ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാൾ ഉപരി ഞാൻ അപമാനിതൻ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധം ആണിത്. ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട്. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.