മമ്മൂട്ടി - ജ്യോതിക ചിത്രം കാതലിന്റെ ചിത്രീകരണം തുടങ്ങി. പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിം​ഗ് തുടങ്ങിയത്. എറണാകുളം കാക്കനാട് വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ഫോട്ടോസും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഒരു അഭിമുഖത്തിനിടെ സംവിധായകൻ ജിയോ ബേബി പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

''എന്റെ സെറ്റിൽ പൂജയും വിളക്കും തേങ്ങാ ഉടയ്ക്കലും ഒന്നും ഉണ്ടാകില്ല, തേങ്ങാ ഉണ്ടെങ്കിൽ അത് വെച്ച് പലഹാരം ഉണ്ടാക്കി സെറ്റിൽ വിതരണം ചെയ്യും''... എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ ജിയോ ബേബി പറഞ്ഞത്. 


കാതലിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ആളുകളുടെ ചോദ്യങ്ങളും തുടങ്ങി. ഇതിന്റെ സംവിധാനത്തിൽ നിന്ന് ജിയോ ബേബി പിന്മാറിയോ? ഇങ്ങനെ ഉള്ള പരിപാടി ഒന്നും ചെയ്യില്ല എന്നു പറഞ്ഞതായി ഓർക്കുന്നു. എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് പൂജ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്. നിരവധി പേരാണ് ജിയോ ബേബിയെ ട്രോളി രം​ഗത്തെത്തിയത്. 


Also Read: Kaathal Movie : ഇനി മമ്മൂട്ടിക്കൊപ്പം ജ്യോതിക; ജിയോ ബേബിയുടെ 'കാതൽ' ഫസ്റ്റ് ലുക്ക്


'കാതൽ ദി കോർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജ്യോതികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. 



തിയേറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.


ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ.  കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.