ഇളയദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം 'കാവലൻ' റീ- റിലീസിനൊരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി 10 ന് തീയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ചിത്രം 100ലധികം സെന്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.  2011 ജനുവരി 15 നാണ് ചിത്രം ആദ്യമായി തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് സിദ്ദിഖ് ആണ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചിത്രമാണ് ഇപ്പോൾ 11 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിൽ അസിനും മിത്രാ കുരിയനുമായിരുന്നു നായികമാരായി എത്തിയത്. സംവിധായകൻ സിദ്ദിഖ് തന്നെയായിരുന്നു ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയത്. വൻ ഹിറ്റായി മാറിയ മലയാള ചിത്രം 'ബോഡി​ഗാർഡ്'ന്റെ തമിഴ് റീമേക്കാണ് 'കാവലൻ'. ദിലീപും നയൻതാരയും ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


ALSO READ: സൂര്യ-ജ്യോതിക ജോഡിക്കൊപ്പം പൃഥ്വിയും സുപ്രിയയും; വൈറലായി താരദമ്പതികളുടെ ചിത്രം


 ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. 'ബോഡി​ഗാർഡ്' മലയാളം ജോണി സാ​ഗരികയും തമിഴ് പതിപ്പായ 'കാവലൻ' സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ 'സാൻഹ ആർട്സ് റിലീസ്' ഉം തിരുവനന്തപുരത്ത് 'എസ്.എം.കെ റിലീസ്' ഉം ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം പി ശിവപ്രസാദ്.


ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 നാണ് വിജയിയുടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രം. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ അതിന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഫഹദ് ഫാസിൽ. ദളപതി 67 ലോകേഷ് ലോക്കി യൂണിവേഴ്സിൽ വരുന്ന ചിത്രമായതിനാൽ താനും ചിലപ്പോൾ അതിന്റെ ഭാഗമായേക്കുമെന്നാണ് ഫഹദ് ഫാസിൽ അറിയിച്ചിരുന്നത്.


  താരം നിർമിക്കുന്ന വിനീത് ശ്രീനിവാസൻ ബിജു മേനോൻ ചിത്രം തങ്കം സിനിമയുടെ വാർത്ത സമ്മേളനത്തിലാണ് ഫഹദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ തലപതി 67ന്റെ അഭിനയതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ലോക്കി യൂണിവേഴ്സിൽ വരുന്ന ചിത്രമായതിനാൽ ചിലപ്പോൾ താനും അതിന്റെ ഭാഗമായേക്കാമെന്നാണ് ഫഹദ് തലപതി 67നെ കുറിച്ച് വ്യക്തമാക്കിയത്.


മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 67. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദളപതി 67. ദളപതി 67ന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. വിക്രം സിനിമ ഇറങ്ങിയതോടെ ലോകേഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ദളപതി 67ൽ പാട്ടുകൾ ഉണ്ടായിരിക്കില്ല എന്ന് റിപ്പോർട്ടുണ്ട്. ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.