ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും  തരംഗമായി മാറിയ രജനികാന്തിന്‍റെ പുതിയ ചിത്രം കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. കബാലിയുടെ വിജയാഘോഷവേളയിലാണ് സംവിധായകൻ പാ രഞ്ജിത്  ഇക്കാര്യം സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ നിർമാതാവ് കലൈപുലി എസ് താനും കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം എടുക്കാൻ താൽപര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രഞ്ജിത് തന്നെ തന്റെ അടുത്ത ചിത്രവും ചെയ്യണമെന്നും അത് കബാലി രണ്ടാം ഭാഗമാണെങ്കിൽ വളരെ സന്തോഷവുമെന്നായിരുന്നു താനു പറഞ്ഞത്. </p>


സംവിധായകനും നിർമാതാവും താൽപര്യം പ്രകടിപ്പിച്ചതോടെ ആരാധകരും ആവേശത്തിലാണ്. കബാലി വിജയാഘോഷവേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. രജനിയുടെ തീരുമാനം ഉറ്റുനോക്കുകയാണ് സംവിധായകനും നിർമാതാവും ആരാധകരും.