നിയമ പോരാട്ടങ്ങൾക്കെല്ലാം ഒടുവിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഷാജി കൈലാസ് - പൃഥ്വിരാജ് ചിത്രം കടുവ ഇന്ന് (ജൂലൈ 7) തിയേറ്ററുകളിൽ റിലീസ് ചെയ്തു. വമ്പൻ പ്രതികരണങ്ങളാണ് കടുവയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മാസ് സംവിധായകന്റെ മെ​ഗാ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ തിരിച്ച് വരവ് ആഘോഷിക്കുകയാണ് പ്രേക്ഷകർ. പൃഥ്വിരാജിന്റെ വിളയാട്ടമാണ് ചിത്രത്തിലെന്നും ആരാധകർ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് സംവിധായകൻ ഷാജി കൈലാസ്. 


''നന്ദി....
ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി.. 
ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു..!''


ഇങ്ങനെയാണ് ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഉഗ്രൻ മേക്കിം​ഗ് ആണെന്നും പഴയ ആ ഫയർ എവിടെയും പോയിട്ടില്ല എന്നൊക്കെയാണ് ആരാധകർ പറയുന്നത്. 


Also Read: Malayankunj Release Update : ഫഹദിന്റെ മലയൻകുഞ്ഞ് നേരിട്ട് ഒടിടിയിലെത്തും? റിലീസ് ഈ ഓണത്തിന്


പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു. 


വിവേക് ഒബ്രോയ്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജേക്ക്‍സ് ബിജോയ്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില നിയമ പ്രശ്നങ്ങൾക്ക് പിന്നാലെ ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു. 


Padma Movie Update : "വിവാഹിതർക്കും വിവാഹിതരാവുന്നവർക്കും മാത്രം"; അനൂപ് മേനോന്റെ പദ്മ ഉടൻ തീയറ്റേറുകളിലേക്ക്


കൊച്ചി:  അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പദ്മയുടെ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 15 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഇപ്പോൾ പങ്കു വെച്ചിട്ടുണ്ട്. വിവാഹിതർക്കും വിവാഹിതരാവുന്നവർക്കും മാത്രം, അവിവാഹിതർ മാറി നിൽക്കണമെന്ന് അറിയിച്ച് കൊണ്ടാണ് അനൂപ് മേനോൻ പദ്മയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.


ചിത്രത്തിൻറെ ടീസറും ഗാനവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ.  ചിത്രത്തിലെ 'പവിഴ മന്ദാര' എന്ന് തുടങ്ങുന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോൻ തന്നെയാണ് ​ഗാനത്തിന്റെ വരികൾ എഴുതിയത്. നിനോയ് വര്‍ഗീസ് സംഗീതം നൽകിയിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.