Kaduva OTT: കടുവ ഓണത്തിന് ഒടിടിയിൽ ? പ്രൈമിലോ?
Kaduva Movie OTT Release date: ഷാജി കൈലാസിൻറെ സംവിധാന തികവിൽ പൃഥിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
പൃഥിരാജ് നായകനായ ആക്ഷൻ ചിത്രം കടുവയുടെ ഒടിടി അവകാശങ്ങൾ പ്രഖ്യാപിച്ചതായി സൂചന. നിലവിലെ സൂചനകൾ പ്രകാരം ചിത്രം ഓണത്തിനായിരിക്കും ഒടിടിയിൽ എത്തുക. ആമസോൺ പ്രൈമിനായിരിക്കും ചിത്രത്തിൻറെ സ്ട്രീമിങ്ങ് അവകാശം എന്നും സൂചനകളുണ്ട്. ജൂലൈ ഏഴിന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഷാജി കൈലാസിൻറെ സംവിധാന തികവിൽ പൃഥിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംയുക്ത മേനോൻ, വിവേക് ഒബ്റോയി, പ്രിയങ്ക, റീനു മാത്യൂസ്, മീനാക്ഷി, അർജുൻ അശോകൻ, സച്ചിൻ ഖദേക്കർ, സുദേവ് നായർ, രാഹുൽ മാധവ്, ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്സ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ്, എസ് താമൻ എന്നിവർ ചേർന്നാണ്.
Also Read: വല്ലാത്തൊരു പൊതി...പൊതിയ്ക്കുള്ളിൽ എന്തെന്ന് അറിയാനെത്തിയവരെ നിരാശരാക്കാതെ ഒരു ചെറുചിത്രം
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു.
Also Read: Chup Movie Teaser: ദുൽഖറിന്റെ ബോളിവുഡ് ത്രില്ലർ ചിത്രം; 'ഛുപ്' ടീസറെത്തി
നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാൽ ചിത്രത്തിൻറെ കഥയിൽ പറയുന്ന യഥാർഥ വ്യക്തി നൽകിയ കേസിന്മേൽ റിലീസ് നീട്ടുകയായിരുന്നു. ചിത്രം വലിയൊരു ഹൈപ്പ് മാത്രമാണെന്നും അതിനിടയിൽ ആരോപണമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...