ചെന്നൈ : കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ കൈതിയുടെ രണ്ടാം ഭാഗം ചിത്രീകരണം വിജയ് ചിത്രത്തിന് ശേഷം ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിജയ് ചിത്രം തലപതി 67 പൂർത്തിയാക്കിയതിന് ശേഷം കൈതി 2 ചിത്രീകരണം ആരംഭിക്കുന്നത്. 
 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമായ കൈതിയുടെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് നിർമാതാവ് അറിയിച്ചു. ദില്ലി എന്ന ജയിൽ വാസം കഴിഞ്ഞെത്തുന്ന മുൻ കുറ്റവാളിയുടെ വേഷത്തെയാണ് കൈതിയിൽ കാർത്തി അവതരിപ്പിച്ചിരുന്നത്. എൽസിയുവിന്റെ രണ്ടാമത്തെ ചിത്രമായ വിക്രം അവസാനിക്കുന്നത് കൈതി 2ലേക്കും മറ്റ് പല ഭാഗങ്ങളിലേക്കുള്ള സൂചനയായിട്ടാണ്.


ALSO READ : Mahaveeryar: മഹാ വീര്യർ റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം വേൾഡ് വൈഡ് റിലീസിന്



മാസ്റ്റേഴ്സ് സിനിമയ്ക്ക് ശേഷം വിജയ്-ലോകേഷ് കനകരാജ് ചിത്രമാണ് തലപതി 67. ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും തലപതിയുടെ അടുത്ത ചിത്രം ലോകേഷ് കനകരാജുമായിട്ടാണ് സ്ഥിരീകരിച്ചിരിക്കുകയാണ്. മാസ്റ്റേഴ്സിന് പുറമെ ലോകേഷിന്റെ ആദ്യ ചിത്രം മാനഗരവുമാണ് എൽസിയുവിന്റെ ഭാഗമാകാതിരിക്കുന്നത്. 


അതേസമയം വിക്രത്തിന്റെ ആഗോള കളക്ഷനിലേക്കെത്തുമ്പോൾ 2022 ഗ്രോസ് കളക്ഷനിൽ തമിഴ് ചിത്രങ്ങൾ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. അജിത് ചിത്രം വലിമൈ, കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 എന്നിവയാണ് തമിഴ് നാട്ടിലെ മറ്റ് രണ്ട ഉയർന്ന കളക്ഷൻ നേടിയ സിനിമകൾ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.