താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം എന്ന ചിത്രത്തിന്റെ  പൂജ കഴിഞ്ഞു. ഐശ്വര്യാ പ്രൊഡക്ഷൻസിന്റെയും സീലിയ ഫിലിം സെർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്സാണ്ടർ ബിബിൻ  എന്നിവർ നിർമിക്കുന്ന ചിത്രമാണിത്. എഎം ആരിഫ് എംപിയാണ് പൂജ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി  ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാജോളിന്റെ സിനിമാ പ്രവേശം. സജി ദാമോദർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.


കപ്പൽ മുതലാളി, ഹൈലെ സ, മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സജി ദാമോദർ തിരക്കഥ നിർവഹിക്കുന്ന ചിത്രമാണിത്. സിനിമ സ്വപ്നം ചിറകിലേറ്റി, സെല്ലു ലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാൻ  ശ്രമിക്കുന്ന കാജോൾ എന്ന  പെൺകുട്ടി. അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളാണ്  ഈ ചിത്രത്തിന്റെ പ്രമേയം.


ALSO READ: 'വാലിബൻ... മലൈക്കോട്ടൈ വാലിബൻ...' ന്യൂ ഇയർ സർപ്രൈസുമായി മോഹൻലാൽ-എൽജെപി ചിത്രത്തിന്റെ ടീസർ


ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി അവസാന വാരം  കായംകുളം മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. കാജോൾ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ഐശ്വര്യ ബൈജു ആണ്. ശ്രീജിത്ത്, ഗോകുലൻ, രമേശ് പിഷാരടി, അഞ്ചു കുര്യൻ, ഡയാന ഹമീദ്,  നസീർ സംക്രാന്തി, ജെയിൻ കെ പോൾ, വിഷ്ണു എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.


ചിത്രത്തിനായി സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക്  സുമേഷ് ആനന്ദ് ഈണം പകർന്നിരിക്കുന്നു. ഡിഒപി- പ്രതാപൻ. എഡിറ്റിംഗ്- പിസി മോഹൻ. ആർട്ട്- അനിൽ കൊല്ലം. കോസ്റ്റ്യൂം- ആര്യ. പ്രൊജക്റ്റ് ഡിസൈനർ- ഷാൻ. കൊറിയോഗ്രാഫർ- ബാബു ഫൂട്ട് ലൂസേഴ്സ്. പിആർഒ എം. കെ. ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.