Thrissur: അമിത അളവില്‍ ഉറക്കഗുളിക ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാഭവന്‍ മണി(Kalabhavan Mani)യുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കലാഭവന്‍ മണിയുടെ കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗ്രഹത്തില്‍ ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

READ ALSO | കലാഭവൻ മണിയെ കൊന്നതല്ലെന്ന് സിബിഐ


തുടര്‍ന്ന് സുഹൃത്തുക്കളാണ് രാമകൃഷ്ണനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടി (Chalakudy) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് നടത്തിയ വിശദ പരിശോധനയില്‍ അത് ഉറക്കഗുളികയാണെന്ന് കണ്ടെത്തുകയായിരുന്നു.


READ ALSO | Viral Video: ഇത് കലാഭവന്‍ മണിയ്ക്കുള്ള ആദരം!!


രാമകൃഷ്ണന്‍ ബോധം വീണ്ടെടുത്തതായും അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈനായി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി തേടിയിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കുന്നതിന് പുറമേ രാമകൃഷ്ണനെ അധികൃതര്‍ അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ഇതിനു പിന്നാലെ വിവിധ സംഘടനകള്‍ സമരപരിപാടികളുമായി രംഗത്തെത്തിയിരുന്നു.