ജയറാമിനും പാർവതിക്കും ഈ വർഷം ഇരട്ടി സന്തോഷമാണ്. കുടുംബത്തിലേക്ക് ഒരു മകനെയും മകളെയും കിട്ടിയതിന്റെ സന്തോഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ഞങ്ങളുടെ കുടുംബം ഇപ്പോൾ വലുതായി. ഒരു മോനെയും മോളെയും കൂടി കിട്ടി'യെന്നായിരുന്നു കാളിദാസിന്റെ വിവാഹ ശേഷം ജയറാം പറഞ്ഞത്. ഡബിൾ അമ്മായിയമ്മ ആയതിന്റെ സന്തോഷത്തിലാണ് പാർവതിയും. 


ഏഴ് മാസം മുമ്പ്, മേയ് മൂന്നിനായിരുന്നു മകൾ മാളവികയുടെ വിവാഹം. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായ നവ്നീത് ഗിരീഷ് ആണ് ഭർത്താവ്. പരമ്പരാ​ഗത ശൈലിയിൽ ​ഗുരുവായൂരിൽ വച്ച് നടന്ന വിവാ​ഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തമിഴ് ശൈലിയിൽ ചുവന്ന പട്ടുസാരി അണിഞ്ഞ് വന്ന മാളവികയുടെ ചിത്രങ്ങൾ ഏറെ ശ്ര​ദ്ധ പിടിച്ചിരുന്നു. തൃശ്ശൂരിൽ വെച്ചായിരുന്നു വിവാഹ റിസപ്ഷൻ.


Read Also: 'ഇരുണ്ട യു​ഗത്തിന് അന്ത്യം'; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടു


ഇപ്പോഴിതാ, മകൻ കണ്ണനും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു.  ​ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ച് രാവിലെ 7.30 നും 7.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹം. 


മൂന്നര വർഷത്തെ പ്രണയമാണ് ഇന്ന് സഫലമായത്. ചെന്നൈയിലെ പ്രമുഖ കലിം​ഗരായർ കുടുംബാംഗമായ തരിണി മോഡലിങ് രം​ഗത്തെ താരമാണ്. ജമീന്താർ കുടുംബമാണ് ഇവരുടേത്. 


ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ചായിരുന്നു കാളിദാസ്  തരണി കലിംഗരായരെ തുളസി ഹാരം അണിയിച്ച് താലികെട്ടിയത്. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖർ കല്യാണത്തിന് പങ്കെടുത്തു. 11-ാം തീയതി ചെന്നെയിൽ വെച്ചാണ് വിവാഹ സൽക്കാരം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.