തിയേറ്ററിൽ തകർപ്പൻ വിജയം സ്വന്തമാക്കി പ്രദർശനം തുടരുകയാണ് കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ ചിത്രം ബോക്‌സ് ഓഫീസിലും വൻ കുതിപ്പ് നടത്തുന്നത്. ജൂൺ 27ന് പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 220 കോടി നേടിയെന്നാണ് റിപ്പോർട്ട്. സാക്നില്‍ക്.കോം കണക്കനുസരിച്ചാണ് ഈ റിപ്പോർട്ട്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

95.3 കോടിയാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി വെള്ളിയാഴ്ച ചിത്രം 57.6 കോടി നേടി. വെള്ളിയാഴ്ച കളക്ഷൻ കുറഞ്ഞുവെങ്കിലും ശനിയാഴ്ച ഇത് വർധിക്കുകയാണ് ചെയ്തത്. ശനിയാഴ്ച 67.1 കോടി നേടിയെന്നാണ് സാക്നില്‍ക്.കോം റിപ്പോർട്ട്. ആ​ഗോളതലത്തിൽ രണ്ട് ദിവസം കൊണ്ട് 298.5 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. ഇന്ന് ഞായറാഴ്ച ദിവസം കളക്ഷൻ കൂടുമെന്നാണ് പ്രതീക്ഷ. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും 2ഡിയിലും 3ഡിയിലുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 


ALso Read: Kalki 2898 AD: ഇതാണ് ക്യാപ്റ്റൻ! 'കൽക്കി 2898 എഡി'യിലെ ദുൽഖറിന്റെ ക്യാരക്ടർ പോസ്റ്റർ


 


വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ 'കൽക്കി 2898 എഡി' സ്വന്തമാക്കി.  'കൽക്കി 2898 എഡി'യിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.