ഫാത്തിമ എന്ന കഥാപാത്രമായി വീണ്ടും കല്യാണി പ്രിയദർശനെത്തുന്നു. നവാഗതനായ മനു സി കുമാർ ഒരുക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് കല്യാണിയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ടൊവിനോയും കീർത്തി സുരേഷുമാണ് പോസ്റ്റർ റിലീസ് ചെയ്തത്. മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തുന്ന കല്യാണിയാണ് പോസ്റ്ററിലുള്ളത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയത്തിലൂടെ സംഗീത സംവിധായകനായ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സംവിധായകനായ മനു തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്താന കൃഷ്ണനാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. കിരൺ ദാസാണ് എഡിറ്റർ. മിന്നൽ മുരളിയിലെ നായിക ഫെമിന ജോർജും സിനിമയിൽ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഒടിടി അവകാശം.



Also Read: Viral Video: പാലാപ്പള്ളി പാട്ടിനൊപ്പം ലാലേട്ടന്റെ സ്റ്റൈലൻ പാചകം, വീഡിയോ വൈറൽ


തല്ലുമാലയാണ് കല്യാണിയുടേതായി ഒടുവിലിറങ്ങിയ മലയാള ചിത്രം. വ്ളോഗർ പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി തല്ലുമാലയിൽ അവതരിപ്പിച്ചത്. 2022ലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം 70 കോടിയിലേറെയാണ് 30 ദിവസം കൊണ്ട് ആഗോളതലത്തിൽ സ്വന്തമാക്കിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.