KH 234 Movie Update: 36 വർഷങ്ങൾക്ക് ശേഷം ആ കോമ്പോ വീണ്ടും; കമല്‍ - മണിരത്നം ചിത്രം ഷൂട്ടിംഗ് തുടങ്ങി
ഒരു ചിത്രം മാത്രമാണ് കമൽ-മണിരത്നം കോമ്പോയിൽ പുറത്തിറങ്ങിയിട്ടുള്ളതെങ്കിലും വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് പ്രേക്ഷകർക്ക് ആവേശമാണ്.
ചെന്നൈ: 36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. 1987ൽ പുറത്തിറങ്ങിയ നായകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് കമലും മണി രത്നവും. ഈ ഒരു ചിത്രം മാത്രമാണ് കമൽ-മണിരത്നം കോമ്പോയിൽ പുറത്തിറങ്ങിയിട്ടുള്ളതെങ്കിലും വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് പ്രേക്ഷകർക്ക് ആവേശമാണ്.
കഴിഞ്ഞ വർഷമാണ് ഇരുവരും ഒന്നിക്കുന്ന KH234 എന്ന ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് വിവരം. ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രമാണിതെന്നാണ് സൂചന. ചിത്രത്തിന്‍റെ വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: Bandra Movie Update: ദിലീപിന്റെ മാസ് ആക്ഷൻ ചിത്രം തിയേറ്ററുകളിലേക്ക്; 'ബാന്ദ്ര' റിലീസ് പ്രഖ്യാപിച്ചു
കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെഡ് ജൈന്‍റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്. നിലവിൽ ഷൂട്ട് ചെയ്യുന്ന പ്രോമോ വീഡിയോ കമലിന്‍റെ ജന്മദിനമായ നവംബര്‍ 7 ന് റിലീസ് ചെയ്യും എന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.