ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് അഭിസംബോധന ചെയ്ത് ബോളിവുഡ് ചലച്ചിത്ര താരം കങ്കണ റണാവത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് വിളിച്ച ബി.ജെ.പി നേതാക്കളുടെ വാക്ക് കടമെടുത്താണ് കങ്കണയുടെ പ്രതികരണം. 


'എനിക്ക് തുക്ക്‌ടെ തുക്ക്‌ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ല'. കങ്കണ പ്രതികരിച്ചു.


ദീപിക പദുക്കോണിന്‍റെ ഏറെ വിവാദമായ ജെഎന്‍യു സന്ദര്‍ശനത്തെ കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍  കങ്കണ പ്രതികരിച്ചു. 


ദീപിക പദുക്കോണിന്‍റെ ജെഎന്‍യു സന്ദര്‍ശനത്തില്‍ തന്‍റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും കങ്കണ പറഞ്ഞു. 


'ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുക്കോണ്‍.മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂ'.  -കങ്കണ പറഞ്ഞു.