ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന തന്റെ പരാമർശം ന്യായീകരിച്ച് നടിയും ബിജെപിയുടെ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. നടിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ട്രോൾ ആയി മാറിയ സാഹചര്യത്തിലാണ് ഇപ്പോൾ സ്വയം പ്രതിരോധവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. തന്നെ വിമർശിക്കുന്നവർക്ക് ലോകനിലവാരം ഇല്ലെന്നും അവർക്ക് വേണ്ടത് വിദ്യാഭ്യാസം ആണെന്നും ആണ് കങ്കണയുടെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെഹ്റു കുടുംബത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ കാരണമാണ് ഇങ്ങനെ പറയുന്നത് എന്നും, താൻ ഒരു സിനിമ എഴുതി സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണെന്നും കങ്കണ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണ് എന്നായിരുന്നു കങ്കണ റണാവത്തിന്റെ പ്രസ്താവന. 1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദിന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെയും സ്വയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിച്ചതിനെയും കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും ഇതിന് തെളിവായി കങ്കണ എക്‌സില്‍ പങ്കുവച്ചിരുന്നു.


ALSO READ: മാലാഖയേപ്പോലെ നമിത! ചിത്രത്തിന് താഴെ രസകരമായ കമ്മന്റുമായി അപർണ ബാലമുരളി


 ജവഹർലാൽ നെഹ്റുവിനെ അവഹേളിച്ചുകൊണ്ടുള്ള പ്രസ്താവന കങ്കണ നടത്തിയത് ടൈംസ് നൗ ചാനലിൽ ആയിരുന്നു. സംഭവം ട്രോൾ ആയി മാറിയതോടെയാണ് കങ്കണ തന്നെ സ്വയം പ്രതിരോധിക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. താൻ ഉയർന്ന ഐക്യു ഉള്ള വ്യക്തിയാണെന്നും അതില്ലാത്തവരാണ് ഇത്തരത്തിൽ ട്രോളുന്നത് എന്നുമാണ് കങ്കണയുടെ വാദം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.