കങ്കണ റണാവത്തിന്‍റെ ധാക്കഡ് എന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ഏറ്റ് വാങ്ങിയിരുന്നു. ഇതിനെത്തുടർന്ന് നിരവധി വിമർശനങ്ങളാണ് കങ്കണക്ക് നേരെ ഉണ്ടായത്. ഇപ്പോൾ തനിക്കെതിരെ വന്ന വിമർശനങ്ങൾക്കെതിരെ താരം രംഗത്ത് വന്നിരിക്കുകയാണ്. കങ്കണ റണാവത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി ഷെയർ ചെയ്ത ഒരു കുറിപ്പിലാണ് താരം തന്‍റെ ബോക്സ് ഓഫീസ് ശക്തിയെക്കുറിച്ചും ഇപ്പോൾ തനിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് കൊണ്ടും രംഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കങ്കണ റണാവത്തിന്‍റെ കുറിപ്പ് 


 '2019 ൽ പുറത്തിറങ്ങിയ എന്‍റെ മണികർണ്ണിക എന്ന ചിത്രം 160 കോടി കളക്ഷൻ സ്വന്തമാക്കി സൂപ്പർ ഹിറ്റായി മാറി. 2020 ഒരു കൊവിഡ് വർഷമായിരുന്നു. 2021 ല്‍ എന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ തലൈവി ഒ.ടി.ടി പ്ലാറ്റ്ഫോം വഴി പുറത്ത് വന്നു. അതും ഒരു വൻ വിജയമായി മാറി. 2022 ൽ എനിക്ക് ഒരുപാട് നെഗറ്റിവിറ്റി കേൾക്കേണ്ടി വന്നു. എന്നാൽ 2022 ഉം ഒരു ബ്ലോക്ബസ്റ്റർ വർഷമായിരിക്കും. ഈ വർഷം ഇനിയും അവസാനിച്ചിട്ടില്ല. എനിക്ക് വലിയ പ്രതീക്ഷകളാണ് 2022 നെക്കുറിച്ച് ഉള്ളത്'. 


ALSO READ: Vikram Movie : രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബിൽ കയറി കമൽഹാസന്റെ വിക്രം


സ്റ്റോറിക്കൊപ്പം തന്‍റെ മുൻ ചിത്രങ്ങളുടെ കളക്ഷൻ പറയുന്ന ചില ഓൺലൈൻ ന്യൂസ് റിപ്പോർട്ടുകളും കങ്കണ റണാവത്ത് പങ്ക് വച്ചിട്ടുണ്ട്.  നൂറ് കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ കങ്കണ റണാവത്തിന്‍റെ ചിത്രമായിരുന്നു ധാക്കഡ്. കങ്കണയ്ക്ക് പുറമേ അർജുൻ റാംപേൽ, ദിവ്യ ദത്ത് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രസ്നീഷ് ഗായി ആണ് ധാക്കഡ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രം പുറത്തിറങ്ങിയ ആദ്യത്തെ ദിവസം ചിത്രത്തിന് ലഭിച്ചത് വെറും ഒരു കോടി രൂപയിൽ താഴെ മാത്രമായിരുന്നു. 


തുടർന്നുള്ള ദിവസങ്ങളിലും ചിത്രത്തിന് ലഭിച്ച തണുപ്പൻ പ്രതികരണം കാരണം വിതരണക്കാരും ധാക്കഡിനെ കൈയോഴിഞ്ഞു. ഇതോടെ 2022 ലെ ഏറ്റവും വലിയ പരാജയ ചിത്രമായി ധാക്കഡ് മാറി. കങ്കണയുടെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് 'എമർജൻസി'. ഒരു പൊളിറ്റിക്കൽ  ഡ്രാമയായ ഈ ചിത്രത്തിൽ കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായാണ് അഭിനയിക്കുന്നത്. 1775 ലെ ഇന്ത്യയും അന്നത്തെ രാഷ്ട്രീയ സാഹചര്യവും ആകും എമർജൻസി എന്ന ചിത്രം ചർച്ച ചെയ്യുന്നത്. കങ്കണാ റണാവത്ത് ഒരു എയർ ഫോഴ്സ് പൈലറ്റ് ഓഫീസറായി അഭിനയിക്കുന്ന തേജസ്സും താരത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.