ബെംഗളൂരു: കന്നഡ നടൻ സൂരജ് കുമാറിന് ബൈക്കപകടത്തിൽ ​ഗുരുതര പരിക്കേറ്റു. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. പരിക്കുപറ്റിയ ഉടൻ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ വലതുകാൽ മുറിച്ചുമാറ്റിയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  സൂരജിനെ ധ്രുവൻ എന്നുകൂടി അറിയപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു


അപകടം നടന്നത് ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ്. മൈസൂരിൽ നിന്നും ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ​ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാൽമുട്ടിന് താഴെ വെച്ചാണ് മുറിച്ചു മാറ്റിയിരിക്കുന്നത്.  കന്നഡ സിനിമയിലെ സൂപ്പർ താരമായിരുന്ന ശിവരാജ് കുമാറിന്റെ ഭാര്യ പർവതമ്മയുടെ അനന്തരവനാണ് സൂരജ്.  സൂരജിന്റെ പിതാവ് കന്നഡ നിർമാതാവ് എസ് എ ശ്രീനിവാസാണ്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.


Also Read: പപ്പുമാരും രതിച്ചേച്ചിമാരും ഒരൊറ്റ ഫ്രെയിമിൽ; അമ്മ യോഗത്തിൽ അപൂർവ്വ സംഗമം


അനൂപ് അന്തോണി സംവിധാനം ചെയ്യുന്ന ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാർ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദർശൻ ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് അത് മാറ്റിവയ്ക്കുകയായിരുന്നു. രഥം എന്ന പേരിൽ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു താരം. ഇതിനിടയിൽ പ്രിയ പ്രകാശ് വാര്യർ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.