Aparna Vastarey Death: നടിയും അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്‍തരെ അന്തരിച്ചു
Aparna Vastarey Death: ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം സംഭവിച്ചത്. അപര്‍ണ വസ്‍തരെ നിരവധി ടെലിവിഷൻ ഷോകളില്‍ അവതാരകയായിരുന്നു.
ബെംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു. 57 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിത്സയിലായിരുന്നു.
Also Read: ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം സംഭവിച്ചത്. അപര്‍ണ വസ്‍തരെ നിരവധി ടെലിവിഷൻ ഷോകളില്‍ അവതാരകയായിരുന്നു. 1990 കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായി താരം തിളങ്ങിയിരുന്നു. അപര്‍ണ വസ്‍തരെ 1984 ലായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
Also Read: വ്യാഴ കൃപയാൽ കുബേര രാജയോഗം; ഈ രാശിക്കാർക്ക് 2025 വരേ രാജകീയ ജീവിതം!
സിനിമയ്ക്ക് പുറമേ നിരവധി സീരിയലുകളിലും അപര്‍ണ വേഷമിട്ടിട്ടുണ്ട്. ഇതിൽ മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ. ബിഗ് ബോസ് കന്നഡ ഷോയുടെ ആദ്യ സീസണില്‍ പ്രധാന മത്സരാര്‍ഥിയായ ഒരു താരമായിരുന്നു അപര്‍ണ വസ്‍തരെ. 2013 ലായിരുന്നു മത്സരാര്‍ഥിയായെത്തിയത്.
Also Read: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും
അപര്‍ണ വസ്‍തരെ കോമഡി ടെലിവിഷൻ ഷോയിലും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. അപര്‍ണ വസ്‍തരെ മജാ ടോക്കീസ് ഷോയിലായിരുന്നു പങ്കെടുത്തത്. ഇവരുടെ ഭർത്താവ് നാഗരാജ് വസ്‍തരെയാണ്. അദ്ദേഹം കന്നഡ എഴുത്തുകാരനും ആര്‍കിടെക്റ്ററുമാണ്. അപർണയുടെ മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം സിനിമ ടെലിവിഷൻ സാഹിത്യ രാഷ്രീയ രംഗത്തെ പ്രമുഖർ അനുശോചനം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.