റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം തന്നെ ബോക്സോഫീസിൽ ചിത്രം മികച്ച കളക്ഷനാണ് നേടിയത്. ആദ്യ ദിനം 2 കോടിയാണ് ചിത്രം നേടിയതെന്ന് ബോക്സോഫീസ് കളക്ഷനുകൾ പങ്കിടുന്ന sacnilk.com-ൻറെ കണക്കിൽ പറയുന്നു.  അതേസമയം ചിത്രത്തിൻറെ ആദ്യ രണ്ട് ദിന കളക്ഷൻ കണക്കുകക്ഷ കേരള ബോക്സോഫീസ് ട്വിറ്റിൽ പങ്ക് വെക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ കേരള ഗ്രോസ് കളക്ഷൻ  ഇതുവരെ 5.15 കോടിയാണ്. വേൾഡ് വൈഡ് ഗ്രോസിൽ ചിത്രം നേടിയതാകട്ടെ 12 കോടിയുമാണ്. ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ്‌ ആണിതെന്ന് ട്വീറ്റിൽ പറയുന്നു.  എന്നാൽ സാക്നിക് ഡോട്ട്കോം പങ്ക് വെച്ച കണക്കിൽ ചിത്രം കേരള ഗ്രോസായി 4.7 കോടിയും വേൾഡ് ഗ്രോസായി 11.55 കോടിയും നേടിയെന്ന് കാണിക്കുന്നു.


ALSO READ: കണ്ണൂർ സ്ക്വാഡ് തീയ്യേറ്ററിൽ പൊളിച്ചോ? ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ ഇതാ...



ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിൻറെ ബജറ്റ് സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. 27 കോടിയാണെന്ന് ചില ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരുന്നു.


കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മിന്നുന്ന പ്രകടനം സമ്മാനിച്ച ചിത്രം പ്രതിഭാധനന്മാരായ അണിയറ പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിന് ലഭിച്ച വിജയമാണ്. ചിത്രത്തിനെ മികച്ചതാക്കിയതിന് പിന്നിൽ അതിൻറെ മേക്കിംഗും വലിയ പങ്ക് വഹിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.