തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തിയ പോലീസ് സ്റ്റോറി കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണം നേടി തീയ്യേറ്ററുകളിൽ തുടരുകയാണ്.  ചിത്രം മികച്ചതാണെന്ന് കാട്ടി ദുൽഖർ സൽമാനും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. ആദ്യ ദിനം 2 കോടിയാണ് ചിത്രം നേടിയതെന്ന് ബോക്സോഫീസ് കളക്ഷനുകൾ പങ്കിടുന്ന sacnilk.com എന്ന വെബ്സൈറ്റിൻറെ കണക്കിൽ പറയുന്നു. കേരളത്തിൽ ഏറ്റവും അധികം കളക്ഷൻ ലഭിച്ച ജില്ല വെബ്സൈറ്റ് പറയുന്ന പ്രകാരം കൊച്ചിയാണ്.


 



അതേസമയം ചിത്രത്തിൻറെ വേൾഡ് വൈഡ് കളക്ഷൻ 6 കോടിയാണെന്ന് കേരള ബോക്സോഫീസ് പങ്ക് വെച്ച ട്വീറ്റിലും പറയുന്നു.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിൻറെ ബജറ്റ് സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. 27 കോടിയാണെന്ന് ചില ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരുന്നു.


കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മിന്നുന്ന പ്രകടനം സമ്മാനിച്ച ചിത്രം പ്രതിഭാധനന്മാരായ അണിയറ പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിന് ലഭിച്ച വിജയമാണ്. ചിത്രത്തിനെ മികച്ചതാക്കിയതിന് പിന്നിൽ അതിൻറെ മേക്കിംഗും വലിയ പങ്ക് വഹിക്കുന്നുണ്ട്.


 



എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള


പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.