ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച കാന്താരയ്ക്ക് വമ്പൻ പ്രേക്ഷക പ്രതികരണം. ചിത്രത്തിൻറെ കളക്ഷൻ റെക്കോർഡ് തന്നെ ഇതിന് ഉദാഹരണമാണ്. 200 കോടിയും കടന്നാണ് ചിത്രത്തിൻറെ കളക്ഷൻ മുന്നേറി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 230 കോടിയാണ് ചിത്രത്തിൻറെ ആഗോള കളക്ഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദിയിൽ നിന്നും  50 കോടിയും, കർണ്ണാടകത്തിൽ നിന്ന് 150 കോടിയും ചിത്രത്തിന് ലഭിച്ചു. കേരളത്തിൽ നിന്ന് 4 കോടിയാണ് 26-ാം തീയ്യതി വരെയുള്ള കണക്കുകളിൽ ഉള്ളത്. ഇതിൽ 1 കോടി മാത്രം ലഭിച്ചത് കാസർകോട് നിന്നാണ്. 16 കോടിയാണ ചിത്രത്തിൻറെ ആകെ മുതൽ മുടക്ക് ഇതിൻറെ 10 ഇരട്ടിയിൽ അധികം നിലവിൽ സിനിമ ബോക്സോഫീസിൽ നിന്നും നേടി കഴിഞ്ഞു.


 



ഋഷഭ് ഷെട്ടിയെ കൂടാതെ, സപ്തമി ഗൗഡ, കിഷോർ, ദീപക് റായ് പാനജി, അച്യുത കുമാർ, പ്രമോദ് ഷെട്ടി, മാനസി സുധീർ, പ്രകാശ് തുമിനാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.


സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ചിത്രം ആകെ 150 മിനുട്ടാണുള്ളത്.വിജയ് കിരങ്ങാണ്ടൂർ നിർമ്മിച്ച ചിത്രം വിതരണത്തിന് എത്തിച്ചത്  കെജിആർ സ്റ്റുഡിയോസാണ്. അജനീഷ് ലോകനാഥ് സംഗീതവും, അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.