കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിച്ചതല്ലെന്ന നിലപാടിലുറച്ച് സിനിമയുടെ അണിയറക്കാർ. ​ഗാനം കോപ്പിയല്ലെന്ന് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി പറഞ്ഞു. കോപ്പിയടി കേസിലെ ചോദ്യം ചെയ്യലിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യല്‍ അടക്കം സ്വാഭാവിക നടപടികളാണെന്നും വരാഹ രൂപം  ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താരയ്ക്ക് പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. തങ്ങൾക്ക് പറയാനുള്ളതെല്ലാം പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പകര്‍പ്പാവകാശ കേസില്‍ സിനിമയുടെ സംവിധായന്‍ റിഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ ഇന്നും ചോദ്യം ചെയ്തു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രാവിലെ ഹാജരാകാനായിരുന്നു ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇന്നലെയും ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസില്‍ ഉപാധികളോടെ സംവിധായകനും നിർമാതാവിനും ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്. തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡിന്റെ  'നവരസം'  എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം വരാഹരൂപം ലംഘിച്ചുവെന്നായിരുന്നു ആരോപണം. 


വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും  'നവരസം'  ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൌണ്‍ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു.


Also Read: Jawan movie: ജവാനിൽ അല്ലു അർജുനും? കാമിയോ റോളിൽ താരമെത്തുമെന്ന് റിപ്പോർട്ട്


 


അതേസമയം കഴിഞ്ഞ ദിവസം വരാഹരൂപം എന്ന ​ഗാനത്തിന് കേരള ഹൈക്കോടതി വീണ്ടും വിലക്കേർപ്പെടുത്തിയിരുന്നു. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ ഈ ​ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നവരസം എന്ന ​ഗാനം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം അം​ഗീകരിക്കാനാകില്ലെന്നാണ് ​ഹൈക്കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എ ബദറൂദ്ദീൻ്റെയാണ് ഉത്തരവ്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് നിലപാടെടുത്ത കോടതി, നിർമാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിക്കുയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.