ഏറെ പാരമ്പര്യമുള്ള ഒരു ദേശീയ പാർട്ടി, അതിനെ നയിക്കുന്നതോ അവിവാഹിതനായ യുവനേതാവ് രാഹുൽ ​ഗാന്ധി. ഏവർക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുന്ന രാഹുൽ എന്ന കോൺ​ഗ്രസ് നേതാവ് നിരവധി പെൺകുട്ടികളുടെ ഹൃദയമാണ് കീഴടക്കിയത്. ബോളിവുഡ് നടിമാർ ഉൾപ്പടെ ആ ലിസ്റ്റിൽ ഉണ്ട്. അതിൽ ഇപ്പോൾ ഹൈലൈറ്റായി മാറിയിരിക്കുന്നത് നടി കരീന കപൂറിന് രാഹുൽ ​ഗാന്ധിയോട് തോന്നിയ ക്രഷാണ്. ഷാഹിദ് കപൂറുമായും ഹൃത്വിക് റോഷനുമായും ഡേറ്റിംഗ് നടത്തി, പിന്നീട് സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ച നടി കരീന കപൂറിന് ഒരിക്കൽ രാഹുൽ ഗാന്ധിയോട്  പ്രണയമുണ്ടായിരുന്നു. 2002 ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുലുമായി ഡേറ്റിങ്ങിന് പോകാനും സംസാരിക്കാനും ആ​ഗ്രഹമുണ്ടായിരുന്നു എന്നാണ് നടി അന്ന് വെളിപ്പെടുത്തിയത്.  സിമി ഗരേവാൾ നടത്തുന്ന പ്രശസ്ത ചാറ്റ് ഷോയിലാണ് കരീന കപൂർ ഇക്കാര്യം പറഞ്ഞത്. ഈ അഭിമുഖത്തിൽ 'ഏത് സെലിബ്രിറ്റിയുമായി ഡേറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു' എന്ന ചോദ്യത്തിന്റെ മറുപടിയായിയായാണ് കരീന 'രാഹുൽ ഗാന്ധി' എന്ന പേര് പറഞ്ഞത്. അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. രാഹുലിന്റെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ തോന്നാറുണ്ട് എന്നാണ് കരീന പറഞ്ഞത്.


ALSO READ: രജനികാന്തോ വിജയിയോ..! 3000 കോടി ആസ്തിയുള്ള തെന്നിന്ത്യൻ താരം ആരാണെന്ന് അറിയാമോ?


“ഞാൻ ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ളയാളാണ്. രാഹുൽ ഗാന്ധിയുടെ കുടുംബത്തിലെ പല തലമുറകളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ അദ്ദേഹവുമായി ഡേറ്റ് ചെയ്യുന്നത് രസകരമാണ്. രാഹുൽ ഗാന്ധിയുമായുള്ള ഡേറ്റിംഗിനെക്കുറിച്ച് സംസാരിച്ച കരീന പറഞ്ഞു. അതേസമയം വയനാട് എംപിയായ രാഹുൽ ​ഗാന്ധി മാസങ്ങൾക്ക് മുമ്പേ എംപി സ്ഥാനത്ത് നിന്നും അയോ​ഗ്യനായിരുന്നു. മോ‍ദി വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തി എന്നുള്ളതായിരുന്നു രാഹുലിന് എതിരെയുള്ള ആരോപണം. കഴിഞ്ഞ ദിവസമാണ് അയോ​ഗ്യത നീങ്ങി രാഹുൽ വീണ്ടും പാർലമന്റിൽ തിരിച്ചെത്തിയത്. ശക്തമായ നിയമ പോരാട്ടങ്ങൾക്കൊടുവിൽ പാർലമെന്റിൽ വീണ്ടും തിരിച്ചെത്തിയ രാഹുലിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.