Karikku New Series : കരിക്ക് സാമർത്ഥ്യ ശാസ്ത്രവുമായി വീണ്ടുമെത്തുന്നു; ടീസർ റിലീസ് ചെയ്തു
Karikku New Web Series : എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. ഇത്തവണയും സീരീസ് കോമഡി ത്രില്ലർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
കുറഞ്ഞക്കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരരായി മാറിയ കരിക്ക് ടീം പുതിയ വെബ് സീരിസുമായി എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കരിക്കിന്റെ പുതിയ വെബ് സീരീസ് എത്തുന്നത്. വെബ് സീരീസിന്റെ ടീസർ ഇതിനോടകം തന്നെ റിലീസ് ചെയ്തിട്ടുണ്ട്. എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. ഇത്തവണയും സീരീസ് കോമഡി ത്രില്ലർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
കരിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ടീസർ റിലീസ് ചെയ്തത്. ടീസറിന് വൻ സ്വീകരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇതിനോടകം 15 ലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടിട്ടുള്ളത്. കരിക്കിന്റെ ഇതുവരെ ഇറങ്ങിയ സീരീസുകൾക്കും, മറ്റ് കണ്ടെന്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കരിക്കിന്റെ കണ്ടന്റുകളുടെ നിലവാരം വർധിച്ച് വരികെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ALSO READ: Lalitham Sundaram OTT Release: മഞ്ജു വാര്യർ-ബിജു മേനോൻ ജോഡി വീണ്ടും, ലളിതം സുന്ദരം റിലീസ് ഒടിടിയിൽ
സാമർത്ഥ്യ ശാസ്ത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന് ഗിരീഷാണ്. എല്ലാതവണത്തേയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്, റിജു രാജീവ് എന്നിവരാണ് പുതിയ സീരിസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദും, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠവുമാണ്. സീരീസിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖില്‍ സേവ്യറാണ്. കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍ കൈകാര്യം ചെയ്യുമ്പോൾ സംഗീതം നൽകിയിരിക്കുന്നത് ലിയോണല്‍ ആന്‍ഡ് ഗോപുവാണ്. വസ്ത്രാലങ്കാരം കരോളിന് ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...