Karikku Samarthya Shastram: രസകരമായ കഥകളിലൂടെയും അവതരണ ശൈലിയിലൂടെയുമെല്ലാം വളരെ വേ​ഗം പ്രേക്ഷകരുടെ മനസിൽ ഇടം നേടിയവരാണ് കരിക്ക് ടീം. ചിരിപ്പിച്ച് കൊണ്ട് തുടങ്ങി ഇപ്പോൾ സീരിയസ് വിഷയങ്ങളിലൂടെയും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് കരിക്ക്. മികച്ചരീതിയിലുള്ള മേക്കിം​ഗ് തന്നെയാണ് ഈ ടീമിനെ വലിയ വിജയത്തിലേക്ക് എത്തിച്ചത്. മേക്കിം​ഗിനൊപ്പം ഇതിലെ അഭിനേതാക്കളാണ് കരിക്കിന്റെ മറ്റൊരു പ്രത്യേകത. ഓരോരുത്തരും വളരെ നാച്ചുറലായിട്ടാണ് തങ്ങൾക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം തന്നെ ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരിക്ക് ടീം അടുത്തിടെ പുറത്തിറക്കിയ വെബ് സീരീസ് ആണ് സാമർത്ഥ്യ ശാസ്ത്രം. നിലീൻ സാൻഡ്ര ആണ് ഇതിന്റെ കഥയും സ്ക്രീൻപ്ലേയുമൊക്കെ തയാറാക്കിയിരിക്കുന്നത്. മറ്റെല്ലാ വീഡിയോകളും പോലെ ഈ വെബ് സീരീസും അതിന്റെ മേക്കിം​ഗും, കണ്ടന്റ് ക്വാളിറ്റിയും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സാമർത്ഥ്യ ശാസ്ത്രം കോപ്പിയടിയാണോ എന്ന തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. പുതിയ വെബ് സീരീസും പലരും തൃപ്തരല്ല എന്നതും ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. 


ശരിക്കും സാമർത്ഥ്യ ശാസ്ത്രം കോപ്പിയടിയാണോ? 


തങ്ങളെ പറ്റിച്ച് പണം തട്ടിയെടുത്തയാൾക്ക് പണികൊടുക്കാനും പണം തിരികെ നേടുന്നതിനുമായി ഇറങ്ങിത്തിരിച്ച അഞ്ച് പേരുടെ കഥയാണ് സാമർത്ഥ്യ ശാസ്ത്രം. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും എത്തിയ അഞ്ച് സാധാരണക്കാർ ചേർന്ന് തങ്ങളെ ചതിച്ചയാളെ കണ്ടെത്തി പണം തിരികെ നേടാൻ നോക്കുന്നതാണ് സീരീസിന്റെ ഇതിവൃത്തം. ഇതിനോട് സാമ്യമുള്ള ചില സിനിമകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഈ സിനിമകളിൽ നിന്ന് കോപ്പിയടിച്ചതല്ലേ സാമര്‍ത്ഥ്യ ശാസ്ത്രം എന്നാണ് ഇവര്‍ ചോദിക്കുന്നത്.


Also Read: Karikku : അജ്ഞാതന്റെ കത്തിന് പിറകെ കള്ളനെ പിടിക്കാൻ അവർ അഞ്ച് പേർ; യൂട്യൂബിൽ ട്രെന്റിങായി കരിക്കിന്റെ പുതിയ സീരീസ് സാമർത്ഥ്യ ശാസ്ത്രം


 


2019ൽ പുറത്തിറങ്ങിയ നാനി ചിത്രം ഗ്യാങ് ലീഡർ, റൺവീർ സിം​ഗ്, അനുഷ്ക ശർമ്മ തുടങ്ങിയവർ അഭിനയിച്ച ലേഡീസ് v/s റോക്കി ബാൽ, മലയാള ചിത്രം സപ്തമശ്രീ തസ്ക്കരാഹ തുടങ്ങി നിരവധി കൊറിയൻ ഇം​ഗ്ലീഷ് ചിത്രങ്ങളുമായി സാമർത്ഥ്യ ശാസ്ത്രത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എല്ലാ ചിത്രത്തിലും തട്ടിപ്പിനിരയായവര്‍ ഒറ്റക്കെട്ടായി തങ്ങളെ ചതിച്ചവനിട്ട് ഒരു പണികൊടുക്കാനും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുന്ന കഥ തന്നെയാണ് പറയുന്നത്. എന്നാൽ തീം മാത്രമാണ് ഒന്ന് എന്നും വ്യത്യസ്തമായ കണ്ടന്റ് ആണ് ഓരോന്നിന്റെയും എന്ന് പലരും അഭിപ്രായപ്പെടുന്നു. 


ഒരേ തീം വെച്ച് വ്യത്യസ്ത രീതിയിൽ കഥകൾ മെനഞ്ഞെടുക്കാൻ സാധിക്കുമെന്ന് പറഞ്ഞ് കരിക്ക് ടീമിനെ പിന്തുണച്ച് കൊണ്ടുള്ള വാദങ്ങളും സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നുണ്ട്. ഒരു ത്രെഡ് വെച്ച് പല ഭാഷകളിലും നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും അതിനർത്ഥം എല്ലാം കോപ്പിയടിയാണെന്നല്ല എന്നുമാണ് ചിലർ പറയുന്നത്. സീരീസ് മുഴുവൻ കഴിഞ്ഞി പോരെ കോപ്പിയടി ആരോപണമെന്നും കമന്റുകളുണ്ട്. 


സാമർത്ഥ്യ ശാസ്ത്രത്തിന്റെ നാല് എപ്പിസോഡുകളാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ശബരീഷ്, കൃഷ്ണ ചന്ദ്രൻ, നിലീൻ സാൻഡ്ര, കിരൺ, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, റീനു സണ്ണി, ദേവി വർമ തുടങ്ങി നിരവധി താരങ്ങൾ സീരീസിന്റെ ഭാ​ഗമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്