അധ്യാപക നിയമന പരീക്ഷ: ഹാള്‍ടിക്കറ്റില്‍ സണ്ണി ലിയോണിയുടെ അർദ്ധനഗ്ന ചിത്രം
ചിക്കമംഗലൂരു ജില്ലയിലെ സ്വദേശിനിയായ യുവതിയാണ് ശിവമോഗയില്‍ ടീച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്
വിദ്യാഭ്യാസ വകുപ്പ് അധ്യാപക നിയമന പരീക്ഷയ്ക്ക് അയച്ച ഹാള്‍ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടേതിന് പകരം സിനിമാതാരം സണ്ണി ലിയോണിയുടെ അർദ്ധനഗ്ന ചിത്രം. കര്‍ണാടക ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലാണ് അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. സംഭവത്തിൽ കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ശിവമോഗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ചയുളള പരീക്ഷയ്ക്ക് വേണ്ടി ചിക്കമംഗലൂരു ജില്ലയിലെ സ്വദേശിനിയായ യുവതിയാണ് ശിവമോഗയില്‍ ടീച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. യുവതി പരീക്ഷയ്ക്കായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ്, തന്റെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിയുടെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടത്.
തങ്ങള്‍ ഇതിന് ഉത്തരവാദികളല്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പൊലീസിന് പരാതി നല്‍കിയത്. ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ് ഫോട്ടോ അപ് ലോഡ് ചെയ്തിട്ടുള്ളതെന്നും, തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...