Karthikeya 2 OTT Update: അനുപമ പരമേശ്വരന്റെ കാർത്തികേയ 2ന്റെ ഡിജിറ്റൽ അവകാശങ്ങൾ സീ 5 ന് ?
ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു കാർത്തികേയ 2. തിയേറ്ററിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാർത്തികേയ 2 ന്റെ ഡിജിറ്റൽ അവകാശങ്ങൾ സീ 5 നേടിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു കാർത്തികേയ 2. തിയേറ്ററിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് കാർത്തികേയ 2. കാർത്തികേയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചന്തു മൊണ്ടേട്ടിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്സ് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വിവേക് കുച്ചിഭോട്ലയാണ് ചിത്രത്തിന്റെ സഹ നിർമാതാവ്. നിഖിൽ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: Karthikeya 2: അനുപമ പരമേശ്വരൻ നായികയായെത്തുന്ന 'കാർത്തികേയ 2' ജൂലൈ 22ന് തിയേറ്ററുകളിലേക്ക്
അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാലഭൈരവയാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കാർത്തിക് ഘട്ടമനേനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സാഹി സുരേഷ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...