ചെന്നൈ : കാർത്തിയെ നായകനാക്കി 2ഡി എൻറർടെയിൻമെൻറിൻറെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ' വിരുമൻ ' സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. ആഗസ്റ്റ് 12-ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തേ ആഗസ്റ്റ് 31- നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിന്നീട് റിലീസ് തിയതി മാറ്റി തീരുമാനിക്കുകയായിരുനി്നു 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ  ഓഡിയോ - ട്രെയിലർ ലോഞ്ച്  മധുരയിലെ രാജ മുത്തയ്യ ഹാളിൽ വെച്ച് ആരാധകരുടെ സാന്നിധ്യത്തിൽ നടന്നത്. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ  സംവിധായകൻ ശങ്കറിൻറെ ഇളയപുത്രി, പുതുമുഖം അതിഥി ശങ്കറാണ് നായിക.



'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ  മറ്റൊരു  വഴിത്തിരിവായിരുന്നു. മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്പൻ ' . ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമൻ'. 


രണ്ടു മാസം മുമ്പ് പുറത്തു വിട്ട, " കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി  നീ സിരിച്ചാ തന്നാലെ " എന്ന ഗാന രംഗത്തിൻറെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യനിൽ പരം കാഴ്ചക്കാരെയാണ് ഉണ്ടാക്കിയത്. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.


' വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.