'കരുമേഘങ്കൾ കലൈകിൻട്രന ' സിനിമയുടെ ഫസ്റ്റ് ലുക്ക് കമലഹാസൻ റിലീസ് ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ്  മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരവുമായി എത്തുകയാണ് ' കരുമേഘങ്കൾ കലൈകിൻട്രന ' എന്ന സിനിമയിലൂടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ് സിനിമയിൽ വ്യത്യസ്തങ്ങളായ ജീവിത ഗന്ധിയായ പ്രമെയങ്ങൾക്ക് ദൃഷ്യാവിഷ്ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് ' അഴകി ' ഫെയിം തങ്കർ ബച്ചാൻ. ' കരുമേഘങ്കൾ കലൈകിൻട്രന ' തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു പ്രധാന സൃഷ്ടിയായിരിക്കും എന്ന് ഭാരതിരാജ കമല ഹാസനോട് പറഞ്ഞു. കഥയും തിരക്കഥയും അതിനോടുള്ള തങ്കർ ബച്ചാൻ്റെ കരുതലോടെയുള്ള സമീപനവുമാണ് ആരോഗ്യം വകവെക്കാതെ ഈ സിനിമയിൽ അഭിനയിക്കാൻ തനിക്ക് പ്രേരണ നൽകിയത് എന്നും അദ്ദേഹം വ്യക്തമാക്കി.


ALSO READ: Karumegangal Kalaiginrana Movie: തങ്കർ ബച്ചാൻ്റെ 'കരുമേഘങ്കൾ കലൈകിൻട്രന'; പ്രതിഭാധനർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി


ഭാരതിരാജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. "നമ്മുടെ സിനിമയുടെ അഭിമാനമായ ഭാരതിരാജ ഒരു സിനിമയെ ഇത്രത്തോളം പ്രശംസിച്ച് ഞാൻ കണ്ടിട്ടില്ല. അടുത്ത കാലത്തായി എന്നോട് സംസാരിക്കുമ്പോഴൊക്കെ ഈ സിനിമയെ കുറിച്ച്  പറയും. ഈ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ ശേഷം മാത്രമേ തനിക്ക് വിശ്രമമുള്ളൂ എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എത്രയും വേഗം സിനിമ കാണാനുള്ള ആകാംഷയിലാണ് ഞാനും" കമലഹാസൻ പറഞ്ഞു.


സംവിധായകൻ എസ്.എ. ചന്ദ്രശേഖർ ചിത്രത്തിൽ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാന, സഞ്ജീവി, സംവിധായകൻ ആർ.വി. ഉദയ കുമാർ, പിരമിഡ് നടരാജൻ, ഡൽഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറാമാൻ, ബി.ലെനിൻ എഡിറ്റിംഗ് നിർവഹിക്കുന്നു. കവി വൈരമുത്തുവും സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. വാവ് മീഡിയയുടെ ബാനറിൽ ഡി. ദുരൈ വീര ശക്തിയാണ് ചിത്രം നിർമിക്കുന്നത്. പിആർഒ- സി.കെ. അജയ് കുമാർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.