Karumegangal Kalaiginrana Movie: തങ്കർ ബച്ചാൻ്റെ `കരുമേഘങ്കൾ കലൈകിൻട്രന`; പ്രതിഭാധനർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി
സിനിമയിൽ തമിഴിലെ മൂന്ന് സംവിധായക പ്രതിഭകളായ ഭാരതി രാജ, എസ്. എ. ചന്ദ്രശേഖർ, ഗൗതം മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴിലെ പ്രഗൽഭനായ ഛായാഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ തങ്കർ ബച്ചാന്റെ പുതിയ ചിത്രമാണ് "കരുമേഘങ്കൾ കലൈകിൻട്രന". തങ്കർ ബച്ചാൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി. ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണിത്. അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം തന്നെ കലാ മേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയമായവയാണ്. 'അഴകി', 'സൊല്ല മറന്ത കഥ', 'പള്ളിക്കൂടം', 'ഒമ്പതു രൂപായ് നോട്ട്' , 'അമ്മാവിൻ കൈപേശി' എന്നീ സിനിമകളെല്ലാം അദ്ദേഹത്തിന്റേതാണ്.
"കരുമേഘങ്കൾ കലൈകിൻട്രന " എന്ന സിനിമയിൽ തമിഴിലെ മൂന്ന് സംവിധായക പ്രതിഭകളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാരതി രാജ, എസ്. എ. ചന്ദ്രശേഖർ, ഗൗതം മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായക പ്രതിഭകൾ. അതിഥി ബാലനാണ് ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗി ബാബുവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തങ്കർ ബച്ചാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വൈരമുത്തു ഗാന രചനയും ജി.വി.പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഏകാമ്പരമാണ് ഛായാഗ്രാഹകൻ. വാവ് മീഡിയ എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഡി. വീര ശക്തിയാണ് നിർമ്മാണം. ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...