ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രമാണ് കാതൽ ദ കോർ.  മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതെന്നാണ് തീയ്യേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ വിലക്കുണ്ടായിരുന്നു.  ഇതിന് പിന്നാലെ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷനും പുറത്തു വന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ദിനം ചിത്രത്തിന് കേരള ഗ്രോസായി 1.05 കോടിയും ഓള്‍ ഇന്ത്യയിൽ 1.33 കോടിയും നേടിയെന്നാണ് കണക്ക്. കേരള ബോക്സോഫീസ് പങ്ക് വെച്ച ട്വീറ്റിലാണ് കണക്ക് വ്യക്തമാക്കുന്നത്.  ചിത്രത്തിൻറെ രണ്ടാം ദിനം 0.60 കോടിയും ചിത്രം നേടിയെന്ന് https://www.cinefry.co.in തങ്ങളുടെ വെബ്സൈറ്റിൽ പങ്ക് വെച്ച കണക്കിൽ പറയുന്നു. ഇതിൽ വ്യക്തതയില്ല. എന്തായാലും ചിത്രത്തിന് മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


 



ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഒമനയെന്ന മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക ഈ ചിത്രത്തിൽ എത്തുക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതൽ എന്ന സിനിമ ഒരുക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ.


മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.