`കാവ്യയുടെ കല്യാണത്തിന് പോയത് മേക്കപ്പ് ആർട്ടിസ്റ്റ് ആയിട്ടല്ല... സ്വന്തം സുഹൃത്തായിട്ട്`; കാവ്യ മാധവനെക്കുറിച്ച് ഉണ്ണി പറയുന്നത് ഇങ്ങനെ
Kavya Madhavan കാവ്യയുടെ എന്ത് കാര്യങ്ങൾ വന്നാലും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഇപ്പോഴിതാ കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു.
ബാലതാരമായി സിനിമയിൽ എത്തിയത് മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. പണ്ടുമുതൽ തന്നെ കാവ്യയോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്ക് ഉണ്ട്. പിന്നീട് ദിലീപിനെ കല്യാണം കഴിച്ച് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. കാവ്യയുടെ എന്ത് കാര്യങ്ങൾ വന്നാലും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഇപ്പോഴിതാ കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു.
ദിലീപുമായുള്ള വിവാഹത്തിൽ സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂ ചൂടി അതിസുന്ദരി ആയിട്ടായിരുന്നു കാവ്യ ഒരുങ്ങിയത്. അന്നത്തെ കാവ്യയുടെ മേക്കപ്പിന് പിന്നിൽ ഉണ്ണി ആയിരുന്നു. എന്നാൽ ഉണ്ണി പറയുന്നത് താനൊരു മേക്കപ്പ് ആർട്ടിസ്റ്റായിട്ടല്ല നടിയുടെ വിവാഹത്തിന് പോയത് എന്ന്. അന്ന് താൻ മേക്കപ്പ് ആർട്ടിസ്റ്റായി തുടങ്ങുന്നതെ ഉള്ളായിരുന്നു ഉണ്ണി പറഞ്ഞു.
ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
"ഏകദേശം 8 വർഷം മുൻപാണ് കാവ്യയെ പരിചയപ്പെടുന്നത്. ഒരു മാസികയുടെ കവർ ഫോട്ടോഷൂട്ട് ആയിരുന്നു അന്ന്. പേർഫെക്ഷന് വലിയ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് കാവ്യ.. അത് മേക്കപ്പിൽ മാത്രമല്ല ജീവിതത്തിലും. ഒരു സൂചി എടുത്താൽ പോലും കൃത്യമായി വയ്ക്കും. അത്ര സൂക്ഷിച്ചാണ് കാവ്യ നിൽക്കുന്നത്. കാവ്യയോട് ആരാധന തോന്നാണുള്ള പ്രധാന കാരണം ഈ അച്ചടക്കമാണ്. മേക്കപ്പിൽ കാവ്യയ്ക്ക് കൃത്യത വേണം. കണ്ണെഴുത്തുന്നത് അല്പം പോലും മാറാൻ പാടില്ല. കാവ്യ തന്നെയാണ് സാധാരണ കണ്ണെഴുതാറുള്ളത്. എന്നാൽ അന്ന് എന്നോട് ചെയ്യാൻ പറഞ്ഞു. അങ്ങനെ ഞാൻ കണ്ണെഴുതിയത് കാവ്യയ്ക്ക് ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി വിളിക്കാൻ തുടങ്ങി. ഞാൻ കാവ്യയ്ക്ക് വേണ്ടി ചെയ്ത ചില ലുക്കുകൾ വൈറലായി മാറി. ഇക്കാലയളവിൽ കാവ്യയുടെ കുടുംബവുമായും അടുത്തു. കല്യാണത്തിന്റെ അന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ആയിട്ടല്ല സ്വന്തം സഹോദരനായിട്ടാണ് ഞൻ പോയത്. അതുകൊണ്ട് തന്നെ കാവ്യയ്ക്ക് ഒരു മോശം സമയം വരുമ്പോ ഞാൻ കൂടെ നിൽക്കുമെന്ന് ഒരു തർക്കവുമില്ലായിരുന്നു. കാരണം കാവ്യയെ എനിക്ക് നന്നായി അറിയാം. ഇനിയും സുഹൃത്തായി അവളുടെ ഒപ്പം ഉണ്ടാകും" മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.