യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി കഥ എഴുതി നിർമിക്കുന്ന ചിത്രമാണ് കെടാവിളക്ക്. നവാഗതനായ  ദർശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിബിൻ പോലുക്കര, ഉണ്ണികൃഷ്ണൻ തെക്കേപ്പാട് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീവ, ബിപിൻ പോലുക്കര എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഡിഒപി- തമ്പി സ്വാതികുമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർത്ഥിപ് കൃഷ്ണൻ, സനീഷ് മേലേപാട്ട് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭദ്ര, ആതിര എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ദേവൻ ഗൗരവ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കൈലാഷ്, ശിവജി ഗുരുവായൂർ, ലിഷോയ്, സുനിൽ സുഗത, സുധീർ, നന്ദകിഷോർ, മനുമോഹിത്, മഞ്ജു സതീഷ്, ആശ, നിരാമയ്, ഗംഗാലക്ഷ്മി എന്നിവരെ കൂടാതെ സംവിധായകൻ വിജി തമ്പി, സംഗീത സംവിധായകൻ മോഹൻ സിത്താര എന്നിവരും അഭിനയിക്കുന്നു.


ALSO READ: താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം; ചിത്രത്തിന്റെ പൂജ കഴിഞ്ഞു


പ്രശസ്തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വർഷങ്ങളായുള്ള കുടിപ്പകയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തൃശൂർ മറ്റം ആളൂർ വടക്കൻപാട്ട് മനയാണ് പ്രധാന ലൊക്കേഷൻ. കൂടാതെ പാലക്കാടും പരിസരപ്രദേശങ്ങളുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് എന്നിവരാണ്. സോപാനസംഗീതം രചിച്ചിരിക്കുന്നത് യതീന്ദ്ര ദാസാണ്.


ഗാനങ്ങൾക്ക്  സംഗീതം നിർവഹിച്ചിരിക്കുന്നത് മോഹൻ സിത്താര, സജീവ് കൊണ്ടൊര്, പി ഡി തോമസ്. തമിഴ് ഗാനത്തിന് ഗോകുൽ പണിക്കർ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. അസോസിയറ്റ് ഡയറക്ടർ സൈഗാൾ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം പ്രസാദ്. പ്രൊജക്റ്റ്‌ ഡിസൈനർ- സജീബ് കൊല്ലം. പ്രൊജക്റ്റ്‌ കോഡിനേറ്റർ- വി വി ശ്രീക്കുട്ടൻ. മേക്കപ്പ്- ബിനോയ് കൊല്ലം. കോസ്റ്റ്യൂം- റസാഖ് തിരൂർ. ആർട്ട്‌- അനീഷ് കൊല്ലം. ആക്ഷൻസ്- മനു മോഹിത്. സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുകര, സുധീഷ്. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.