തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോയ് മൂവി പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ. അജിത് ജോയ് ആണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് ഏകർഷി തന്നെയാണ് മികച്ച സംവിധായകൻ. ഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാല സിനിമയിലെ വേഷത്തിന് വിജയരാഘവനും മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ സ്വന്തമാക്കി. ശിവദയും, സറിൻ ഷിഹാബും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിനാണ് ശിവദയ്ക്ക് അവാർഡ്. ആട്ടം എന്ന ചിത്രത്തിന് സറിനും പുരസ്കാരം സ്വന്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

69 ചിത്രങ്ങളാണ് ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് അവാർഡിന് അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അവാർഡുകൾ നിർണയിച്ചത് ഡോ. ജോർജ് ഓണക്കൂറും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ്.


Also Read: Shivam Bhaje: ആക്ഷൻ, ഇമോഷൻ, ത്രിൽ; 'ശിവം ഭജേ' ഫസ്റ്റ് ലുക്ക് എത്തി


 


ചലച്ചിത്ര രത്നം പുരസ്‌കാരത്തിന് മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസൻ അർഹനായി. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് പ്രഖ്യാപിച്ചു. നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.


മറ്റ് പുരസ്കാരങ്ങൾ


മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്)
മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി)
മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം - കാഞ്ചന കണ്ണെഴുതി... ,ചിത്രം- ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ....,ചിത്രം - കിർക്കൻ)
മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)
മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി)
മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്‌സ്)
മികച്ച കലാസംവിധായകൻ : സുമേഷ് പുൽപ്പള്ളി, സുനിൽ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാൻ : റോണക്‌സ് സേവ്യർ (പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആർ.ഡി.എക്‌സ് (സംവിധാനം- നഹാസ് ഹിദായത്ത്), ഗരുഡൻ (സംവിധാനം- അരുൺവർമ്മ)
മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം -അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻദാസിന്റെ രാമരാജ്യം (സംവിധാനം -റഷീദ് പറമ്പിൽ)
മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം -ഷൈസൺ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം- അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം- കാവിൽരാജ്)
മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സംവിധാനം -ദേവൻ ജയകുമാർ)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ൽസ് (സംവിധാനം -മഞ്ജിത് ദിവാകർ), ഇതുവരെ (സംവിധാനം- അനിൽ തോമസ്), ആഴം (നിർമ്മാണം -ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം- ഗിരീഷ് കുന്നുമ്മൽ)
മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമ്മാണം -റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെൽവരാജ്)


മികച്ച നവാഗത പ്രതിഭകള്‍ക്കുള്ള പുരസ്കാരം...


സംവിധാനം : സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം : പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)


പ്രത്യേക ജൂറി പുരസ്‌കാരം ഇവർക്ക്...


സംവിധാനം :  അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം : ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്),  റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)
തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.